
റിയാദ്: ദക്ഷിണ സൗദി അറേബ്യയിലെ വിനോദസഞ്ചാര പ്രധാനമായ അൽബാഹ നഗരത്തെ തലസ്ഥാന നഗരമായ റിയാദുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിൻറെ നിർമാണം പുരോഗമിക്കുന്നു. അൽറെയിൻ, ബിഷ പട്ടണങ്ങൾ വഴി 170 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമിക്കുന്നത്. രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളും ഗവർണറേറ്റുകളും തമ്മിലുള്ള വലിയ അകലം കുറയ്ക്കാൻ ഗതാഗത അതോറിറ്റി നടത്തി കൊണ്ടിരിക്കുന്ന ശ്രമത്തിെൻറ തുടർച്ചയാണിത്.
അതോടൊപ്പം റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നൽകുന്ന എല്ലാ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗവുമാണ്. ഗതാഗത മേഖലയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും ഉയർത്തുക, മേഖലയിലെ സുരക്ഷാ നിലവാരം ഉയർത്തുക, റോഡുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അൽബാഹയും റിയാദ് നഗരവും കിഴക്കൻ പ്രവിശ്യയും തമ്മിലുള്ള ദൂരം ഏകദേശം 280 ആയി കുറയ്ക്കുക എന്നിവയാണ് ഈ റോഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നിർമാണത്തിെൻറ ഒന്നും രണ്ടും ഘട്ടങ്ങൾ 100 ശതമാനം പൂർത്തിയായി.
ശേഷിക്കുന്ന നാല് ഘട്ടങ്ങളാണ് പൂർത്തിയാകാനുള്ളത്. അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഘട്ടത്തിൽ പൂർത്തീകരണ നിരക്ക് 86 ശതമാനത്തിലെത്തി. 16 കിലോമീറ്റർ ദൈർഘ്യമുള്ള നാലാം ഘട്ടം 68 ശതമാനവും പൂർത്തിയായി. അഞ്ചാം ഘട്ടത്തിലെ പൂർത്തീകരണ നിരക്ക് 45 ശതമാനത്തിലെത്തി. അതിെൻറ നീളം 30 കിലോമീറ്ററാണ്. 33 കിലോമീറ്റർ ദൈർഘ്യമുള്ള ആറാം ഘട്ടത്തിലെ പൂർത്തീകരണ നിരക്ക് 71 ശതമാനത്തിലെത്തി. ജങ്ഷനുകളുടെ നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നു. പൂർത്തീകരണ നിരക്ക് 51 ശതമാനമെത്തിയിട്ടുണ്ട്.
Read Also –
ചെങ്കടലിൽ വിമാനത്താവളം നിർമിച്ച് സൗദി അറേബ്യ
റിയാദ്: ചെങ്കടൽ വികസന പദ്ധതിക്ക് കീഴിൽ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയായി. ഈ വർഷം തന്നെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്ന് റെഡ് സീ ഇൻറർനാഷണൽ കമ്പനി സി.ഇ.ഒ ജോൺ പഗാനോ വ്യക്തമാക്കി. സൗദി അറേബ്യൻ എയർലൈൻസും (സൗദിയ) റെഡ് സീ ഇൻറർനാഷനൽ എയർപോർട്ട് ഓപ്പറേറ്റിങ് കമ്പനിയായ ഡി.എ.എ ഇൻറർനാഷനലും തമ്മിൽ ധാരണാപത്രം ഒപ്പുെവച്ച വേളയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഇതോടെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ആർ.എസ്.ഐ) ആദ്യമായി സർവിസ് നടത്തുന്ന വിമാനസക്കമ്പനിയായി സൗദി എയർലൈൻസ്. കടലിൽ നിർമാണം പൂർത്തിയാവുന്ന റെഡ്സീ ടൂറിസം പ്രദേശത്തെ ആദ്യത്തെ മൂന്ന് റിസോർട്ടുകളും ഇൗ വർഷം ഉദ്ഘാടനം ചെയ്യുമെന്നും സി.ഇ.ഒ പറഞ്ഞു. റെഡ് സീ വിമാനത്താവളത്തിലേക്ക് തലസ്ഥാനമായ റിയാദിൽനിന്നാണ് വിമാന സർവിസ് ആരംഭിക്കുന്നത്. സൗദിയയുടെ വിമാനങ്ങൾ ഇരുദിശയിലേക്കും സർവിസ് നടത്തും. പിന്നീടാണ് ജിദ്ദ-റെഡ് സീ വിമാന സർവിസിന് തുടക്കം കുറിക്കുക.
അടുത്ത വർഷത്തോടെ അന്താരാഷ്ട്ര വിമാന സർവിസിനും തുടക്കമാകും. കരാർ പ്രകാരം സൗദി എയർലൈൻസ് ആയിരിക്കും ആദ്യമായി റെഡ്സീ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും പതിവായി വിമാന സർവിസ് നടത്തുക.
Last Updated Sep 16, 2023, 10:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]