

കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റായി ജോജസ് ജോസിനെയും ജില്ലാ ജനറൽ സെക്രട്ടറിയായി ബെന്നി അറയ്ക്കലിനെയും തെരഞ്ഞെടുത്തു
സ്വന്തം ലേഖകൻ
എറണാകുളം: കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റായി ജോജസ് ജോസിനെയും ജില്ലാ ജനറൽ സെക്രട്ടറിയായി ബെന്നി അറയ്ക്കലിനെയും തെരഞ്ഞെടുത്തു. കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് ഫ്രണ്ട് സംസ്ഥാന ചാർജുള്ള അലക്സ് കോഴിമല തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും റിട്ടേണിംഗ് ഓഫീസറുമായ ടോമി ജോസഫ് അധ്യക്ഷത വഹിച്ചു.
ഉന്നത അധികാര സമിതി അംഗം വിജി എം തോമസ്, സാജൻ തൊടുക,ടോമി കെ തോമസ്,വർഗീസ് ജോർജ് പൈനാടത്ത്, ജോയി മുളവരിക്കൽ, റ്റി.എ ഡേവിസ്,യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് റോണി മാത്യു, ഓഫീസ് ഇൻ ചാർജ് സെക്രട്ടറി സിറിയക് ചാഴിക്കാടൻ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ടി ജെ ബിജു,ഷൈൻ ജേക്കബ്, മാർട്ടിൻ മുണ്ടാടാൻ, റോണി ജോൺ, ജോൺസൺ ലോപ്പസ്, ജയൻ ചോറ്റാനിക്കര, ജോർജ് കോട്ടൂർ, രാജേഷ് ഐപ്പ് എന്നിവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മറ്റു ജില്ലാ ഭാരവാഹികളായി പ്രൈജു ഫ്രാൻസിസ്, മാത്യു ജോസഫ് (വൈസ് പ്രസിഡൻറ്) ജോസ് സെബാസ്റ്റ്യൻ, ബൈജു തോമസ്,റിച്ചു ജോസഫ്,ബിനു കെ എം( സെക്രട്ടറിമാർ), അലൻ ബാബു (ഖജാൻജി),ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളായി രാജേഷ് ഐപ്പ്,ജോമി അബ്രഹാം, റൊണാൾഡ് കെബ്രാൾ, ഡെൻസൻ ജോർജ്,അന്ന മേരി ടോമി,സമിൻ സി എസ്, മജു പൊക്കാട്ട് എന്നിവരെ തിരഞ്ഞെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]