
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാരീസ്- റസ്റ്റോറന്റിൽ നിന്ന് മത്തി ഉപയോഗിച്ച് തയാറാക്കിയ വിഭവം കഴിച്ച യുവതി അപൂർവ രോഗബാധയെ തുടർന്ന് മരിച്ചു. ഫ്രാൻസിലെ ബോർഡോയിലാണ് സംഭവം. ബോട്ടുലിസം എന്ന രോഗമാണ് യുവതിയെ മരണത്തിലേക്ക് നയിച്ചത്. റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച മറ്റ് 12 പേരെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞാഴ്ച റസ്റ്റോറന്റിൽ നിന്ന് മത്തി വിഭവവും മറ്റും കഴിച്ച 32 വയസ്സുള്ള യുവതിക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പഴകിയ മത്തിയാണ് റസ്റ്റോറന്റിൽ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. മത്സ്യത്തിന് ദുർഗന്ധമുണ്ടായിരുന്നതായി ആശുപത്രിയിൽ ചികിത്സയിലുള്ളവർ പറയുന്നു. ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ പുറപ്പെടുവിക്കുന്ന വിഷപദാർത്ഥങ്ങൾ മൂലമുണ്ടാകുന്ന അപൂർവവും അപകടകരവുമായ അവസ്ഥയാണ് ബോട്ടുലിസം. തക്ക സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണത്തിലേക്ക് നയിക്കാം. ഭക്ഷണം കഴിക്കാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ട് മുതൽ ശരീരം തളരുന്നത് വരെ ബോട്ടുലിസത്തിന്റെ ലക്ഷണങ്ങളാണ്.