

ഖജനാവ് കാലി; പ്രതിസന്ധി മുറുകിയതോടെ പൊലീസ് സേവനങ്ങള്‍ക്ക് നിരക്ക് കൂട്ടി : സ്വകാര്യ ആവശ്യങ്ങൾക്ക് സിപിഒ മുതൽ സി ഐ വരെയുള്ളവർ വാടകയ്ക്ക് ; 3340 രൂപ കൊടുത്താൽ സി ഐ യെ കാവൽ നിർത്താം; പൊലീസ് സ്റ്റേഷന് ഒരു ദിവസത്തേ വാടക 12130 രൂപ മാത്രം; വയർലെസ് സെറ്റും, പൊലീസ് നായയും വരെ വാടകയ്ക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയായതോടെ പൊലീസ് സേവനങ്ങളുടെ ഫീസ് ഉയര്‍ത്തി സര്‍ക്കാര്‍ തീരുമാനം.
പൊതുജനങ്ങള്‍ പൊലീസില്‍ സമീപിച്ചു നേടേണ്ട ക്ലിയറൻസുകൾക്കും , പൊലിസ് ഉദ്യോഗസ്ഥരേ സ്വകാര്യ ആവശ്യങ്ങൾക്ക് ലഭ്യമാക്കുന്നതിനും ഫീസ് വര്‍ധിപ്പിച്ചു. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസില്‍നിന്ന് ലഭിക്കേണ്ട രേഖകള്‍ക്ക് ഒക്ടോബര്‍ മുതല്‍ പണം നല്‍കണം. കേസുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികള്‍ക്ക് നല്‍കേണ്ട ജനറല്‍ ഡയറി, എഫ്.ഐ.ആര്., പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, വൂണ്ട് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയില്‍ ഒരോന്നും ലഭിക്കാൻ 50 രൂപ വീതമാണ് നല്‍കേണ്ടത്. നിലവിൽ ഇതിന് പണം നല്കേണ്ടതില്ലായിരുന്നു.
ഇതുള്‍പ്പെടെ പണം നല്കി പൊലീസില്‍നിന്ന് ലഭിക്കേണ്ട സേവനങ്ങളുടെ നിരക്കുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പുതിയ ഉത്തരവ് പ്രകാരം ജാഥ നടത്താൻ 2000 രൂപയിലേറെ ഫീസ് നല്‍കേണ്ടി വരും. പൊലീസ് സ്റ്റേഷൻ പരിധിയില്‍ ജാഥ നടത്തുന്നതിന് അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസ് 2000 രൂപയാക്കി. സബ് ഡിവിഷൻ പരിധിയില്‍ 4000 രൂപയും ജില്ലാ തലത്തില്‍ സംഘടിപ്പിക്കണമെങ്കില്‍ 10,000 രൂപയും പൊലീസില്‍ നല്കുന്ന അപേക്ഷയ്ക്കൊപ്പം നല്‍കണം. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പബ്ലിക് ലൈബ്രറികള്‍, ശാസ്ത്രസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പണം നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പൊലീസ് നായയെ സ്വകാര്യ ആവശ്യങ്ങൾക്ക് വേണമെങ്കിൽ 7280 രൂപ വാടക നല്‍കണം. ഒരു ദിവസത്തേക്കാണ് പൊലീസ് നായയെ വാടകയ്ക്ക് ലഭിക്കുക. ഇത് കൂടാതെ വയര്‍ലസ് സെറ്റും വാടകയ്ക്ക് ലഭിക്കും. വയര്‍ലെസ് സെറ്റൊന്നിന് 2425 രൂപ നല്കിയാല് മതിയെന്നാണ് റിപ്പോര്‍ട്ട്.
സിഐ. വരെയുള്ള ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ സ്വകാര്യ ആവശ്യത്തിന് വാടകയ്ക്ക് വിട്ടുനല്‍കും. സിഐ.യെ പകല്‍ നാലുമണിക്കൂര്‍ വിട്ടുകിട്ടുന്നതിന് 3340 രൂപയും രാത്രിയിലെങ്കില്‍ 4370 രൂപയും നല്കിയാല് മതി.
എസ് ഐ മാർക്ക്
പകൽ 2250 രൂപയും രാത്രി ഡ്യൂട്ടിക്ക് 3835 രൂപയും
എ എസ് ഐ മാർക്ക് യഥാക്രമം – 1645, 1945 രൂപയും
സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് – 1095,1400 രൂപയും , സിവിൽ പെലീസ് ഓഫീസർക്ക്
610, 915 രൂപ വീതവും നല്‍കണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]