
മുംബൈ∙ ഭാര്യയുടെ കാമുകനും സുഹൃത്തും ചേർന്ന്
മേക്കപ്പ് ആർട്ടിസ്റ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റായ ഭരത് അഹീറെയുടെ (40) കൊലപാതകത്തിൽ ഭാര്യ രാജശ്രീ (35), സുഹൃത്ത് രംഗ എന്നിവരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാജശ്രീയുടെ കാമുകൻ ചന്ദ്രശേഖർ എന്നയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് ഭരത് അഹീറയെ ഭാര്യയെയും കാമുകനും സഹായിയും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ 19നാണ് പരുക്കേറ്റ ഭരത് അഹീറെയെ മലാഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബൈക്കപകടത്തിൽ പരുക്കേറ്റെന്നാണ് ആശുപത്രി അധികൃതരോടെ പറഞ്ഞിരുന്നത്. പൊലീസ് ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോൾ, ബൈക്കപകടം ആണെന്ന് ഭരതും മൊഴി നൽകി.
എന്നാൽ ജൂലൈ 12നു ഭാര്യ രാജശ്രീയുടെ സാന്നിധ്യത്തിൽ ഭരതിനെ രണ്ടു പുരുഷന്മാർ ക്രൂരമായി മർദിച്ചതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്നു ഭരതിന്റെയും രാജശ്രീയുടെയും രണ്ടു പെൺമക്കളുടെ മൊഴി പൊലീസെടുത്തു.
ഇവർ താമസിക്കുന്ന ആരേ കോളനിയിൽ വച്ച് പിതാവിനെ ക്രൂരമായി മർദിച്ചതായി കുട്ടികൾ പൊലീസിനോട് പറഞ്ഞു.
രാജശ്രീക്ക് ഇതേ കോളനിയിലെ താമസക്കാരനായ ചന്ദ്രശേഖർ എന്നയാളുമായി വിവാഹേതര ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇവരുടെ ബന്ധത്തെച്ചൊല്ലി ഭരതും രാജശ്രീയും നിരന്തരം വഴക്കിട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു.
തുടർന്നു ഭർത്താവിനെ ഒഴിവാക്കുന്നതിനായി ചന്ദ്രശേഖറുമായി ചേർന്ന് രാജശ്രീ ഗൂഢാലോചന നടത്തി. ജൂലൈ 12ന് ചന്ദ്രശേഖറും കൂട്ടാളി രംഗയും ചേർന്ന് ഭരതിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
രാജശ്രീയും അപ്പോൾ അവിടെയുണ്ടായിരുന്നു. ആളുകൂടിയപ്പോൾ പ്രതികൾ സ്ഥലം വിട്ടു.
എന്നാൽ ഭരതിനെ ആശുപത്രിയിൽ കൊണ്ടുപോകാതെ രാജശ്രീ വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.
വീട്ടിൽ അദ്ദേഹത്തിന്റെ നില വഷളായപ്പോൾ മക്കൾ ഒരു ബന്ധുവിനെ വിവരമറിയിച്ചു. തുടർന്നാണ് 19നു ഭരതിനെ ആശുപത്രിയിലേക്ക് മാറ്റുന്നത്.
ചികിത്സയ്ക്കിടെ ഓഗസ്റ്റ് 5നാണ് ഭരത് മരിക്കുന്നത്. തുടർന്നു ഭാര്യ രാജശ്രീ, കാമുകൻ ചന്ദ്രശേഖർ, രംഗ എന്നിവർക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി.
ബുധനാഴ്ചയാണ് രാജശ്രീയും രംഗയും അറസ്റ്റിലായത്. ചന്ദ്രശേഖറിനെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം നടക്കുകയാണ്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം Instagram/tharkiiduniyaൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]