
ഒറ്റപ്പാലം (പാലക്കാട്) ∙ മനിശ്ശേരിയിലെ ഓഡിറ്റോറിയത്തിൽ നവാഗതരെ ആനയിക്കാൻ സ്വകാര്യ കോളജ് നടത്തിയ ആഘോഷത്തിൽ
. കോളജ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം വല്ലപ്പുഴ സ്വദേശി അൻസാറിനു കുത്തേറ്റു.
വധശ്രമക്കേസിൽ കോളജ് വിദ്യാർഥികളായ 2 പേർ കസ്റ്റഡിയിലായി. അൻസാറിനെ ആക്രമിച്ചതു പുറത്തുനിന്നെത്തിയ യുവാവാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
ആഘോഷത്തിനിടെ ബൈക്ക് റെയ്സ് ചെയ്തതിനെ ചൊല്ലിയായിരുന്നു ആദ്യം ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കവും കയ്യാങ്കളിയും.
ഇതിനിടെ ചില വിദ്യാർഥികൾ പുറത്തു നിന്നുള്ളവരെ വിളിച്ചുവരുത്തി. കത്തിയുമായി പുറത്തുനിന്നുള്ള യുവാവ് എത്തിയതോടെ ഡയറക്ടർ ബോർഡ് അംഗം അൻസാറും അധ്യാപകരും ഇടപെട്ടു.
ഇതിനിടെയാണ് അൻസാറിന്റെ തലയ്ക്കു കുത്തേറ്റത്. മറ്റു ചില അധ്യാപകർക്കും മർദനമേറ്റു.
പരുക്കേറ്റയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കു വിധേയനാക്കി. കേസിൽ വിദ്യാർഥികളായ ഹിരൺ (20), വിഷ്ണുരാജ് (21) എന്നിവരാണു കസ്റ്റഡിലായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]