
ബെയ്ജിങ്∙ വിഷാദരോഗത്തിന് വൈദ്യസഹായം നൽകുന്നതിനു പകരം ബാധ ഒഴിപ്പിക്കലിനു വിധേയയാക്കിയെന്ന ആരോപണവുമായി ചൈനീസ് നടി ഷാവോ ലൂസി. ടിയാൻജിൻ ഗാലക്സി കൂൾ എന്റർടൈൻമെന്റ് കൾച്ചർ മീഡിയ കമ്പനി ലിമിറ്റഡ് എന്ന ടാലന്റ് ഏജൻസിക്കെതിരെയാണ് നടിയുടെ ആരോപണം.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുപകരം, തന്നെ ഒരു ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് ബാധ ഒഴിപ്പിക്കലിന് വിധേയയാക്കിയെന്ന് ഷാവോ ആരോപിച്ചു. വെളിപ്പെടുത്തലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
‘‘എനിക്ക് അസുഖമായിരുന്നു.
ഡോക്ടറുടെ അടുത്തു കൊണ്ടുപോകുന്നതിന് പകരം അവർ എന്നെ ഒരു ഹോട്ടലിൽ പൂട്ടിയിട്ട്. ആരുടെയോ ശാപമേറ്റിട്ടുണ്ടെന്നു പറഞ്ഞ് ഒരാളെ വിളിപ്പിച്ച് ബാധ ഒഴിപ്പിക്കുകയായിരുന്നു.’’– ഷാവോ ലൂസി വിഡിയോയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സംഭവം.
റോസി ഷാവോ എന്നും അറിയപ്പെടുന്ന 26 വയസ്സുകാരിയായ ഷാവോ ലൂസി, ദ് റൊമാൻസ് ഓഫ് ടൈഗർ ആൻഡ് റോസ്, ഹിഡൻ ലവ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയാണ്. 2024 ഡിസംബറിൽ വിഷാദരോഗം ബാധിച്ചതിനു പിന്നാലെ സിനിമയിൽനിന്നു വിട്ടുനിൽക്കുകയാണ്.
കരാർ ലംഘിച്ചതിന് 2 ദശലക്ഷം യുവാൻ (2,80,000 യുഎസ് ഡോളർ) നഷ്ടപരിഹാരം നൽകാൻ നിർബന്ധിതയായതായി ഷാവോ ഈ മാസം രണ്ടിന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ടാലന്റ് ഏജൻസി മുൻപു പിന്തുണ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് പിന്മാറിയെന്നും അവർ ആരോപിച്ചു.
Zhao Lusi exposed KU for her ‘sudden medical emergency’ back in December
“I was sick, and instead of taking me to see a doctor, you locked me in a hotel and had an exorcist come to perform an exorcism on me? You actually called a master to exorcise me?”
വർഷങ്ങളായി കമ്പനി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും അവർ ആരോപിച്ചു.
2019ൽ ഒരു ഓഡിഷനിൽ പരാജയപ്പെട്ടതിന് ബോസ് പുലർച്ചെ 2 മണിക്ക് ശുചിമുറിയിൽ കൊണ്ടുപോയി മണിക്കൂറുകളോളം ഉപദ്രവിച്ചതായി ഷാവോയുടെ ഒരു സുഹൃത്തും ആരോപിച്ചു. എന്നാൽ ഏജൻസി ആരോപണങ്ങൾ നിഷേധിച്ചു.
പിന്നീട് ‘ബി മൈസെൽഫ്’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഷാവോ തിരിച്ചുവരവ് നടത്തിയത്.
ഗ്രാമപ്രദേശങ്ങൾ സന്ദർശിച്ച് ജീവിതത്തെക്കുറിച്ച് പറയുന്ന രീതിയിലായിരുന്നു പരിപാടി. തന്റെ മോശം ആരോഗ്യം, ഉറക്കക്കുറവ്, വിഷാദം എന്നിവയെക്കുറിച്ചെല്ലാം ഷോയിൽ ഷാവോ തുറന്നു സംസാരിച്ചു.
എങ്കിലും ഗ്രാമീണരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാടി അവർ വിമർശനങ്ങൾ നേരിട്ടു. ഷോ രൂപകൽപന ചെയ്തത് അവരുടെ ഏജൻസിയാണെന്ന് ഷാവോ പിന്നീട് വെളിപ്പെടുത്തി.
തന്റെ അസുഖത്തെക്കുറിച്ച് വ്യാജ കാര്യങ്ങൾ പ്രചരിപ്പിച്ചെന്നും ഷാവോ പറഞ്ഞു. ഷാവോയുടെ ആരോപണത്തിനു പിന്നാലെ ചൈനീസ് വിനോദ വ്യവസായത്തിലെ ഉള്ളറകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായി.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം Instagram/rooosyzh09ൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]