
കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പിലെ ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ളക്ക് ഡി വൈ എഫ് ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചു. തനിക്കെതിരെ പ്രചാരണം നടത്തി സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് റിബേഷ് വക്കീൽ നോട്ടീസിലൂടെ പറഞ്ഞിരിക്കുന്നത്. ആയതിനാൽ പാറക്കൽ അബ്ദുള്ള തന്നോട് പരസ്യമായി ഖേദം പ്രകടിപ്പിക്കണം എന്നും റിബേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
‘കാഫിർ’ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ടുള്ള പാറക്കൽ അബ്ദുള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് തനിക്ക് വലിയ അപമാനമായി. ഈ ഫേസ്ബുക്ക് പോസ്റ്റ് കാരണം തന്നെ ആളുകൾ തെറ്റിദ്ധരിച്ചെന്നും കല്യാണത്തിനും മരണാനന്തര ചടങ്ങുകൾക്കും പോകുമ്പോൾ ആളുകൾ സംശയത്തോടെ വീക്ഷിക്കുന്നുവെന്നും റിബേഷ് വക്കീൽ നോട്ടീസിൽ വിവരിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനകം പരസ്യമാി ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്. അഡ്വക്കറ്റ് രാംദാസ് മുഖേനയാണ് റിബേഷ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
പാറക്കൽ അബ്ദുള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം
അമ്പാടിമുക്ക് സഖാക്കളിൽ നിന്ന് തുടങ്ങി റെഡ് ബറ്റാലിയനിലെ അമൽ റാം വഴി റെഡ് എൻകൗണ്ടർ ഗ്രൂപ്പിലെ റിബേഷ് വരെ എത്തി നിൽക്കുന്ന ഈ ചരടിന്റെ അറ്റം വെളിയിൽ വരും വരെ നോ കോംപ്രമൈസ്..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]