ഓര്‍ഡര്‍ ചെയ്യുന്നത് ടെലിഗ്രാം വഴി, രഹസ്യ കേന്ദ്രങ്ങളിലെത്തി കൈമാറ്റം ചെയ്യുന്നത് കോഡ് ഭാഷയിൽ ; പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികൾ വരെ ഇരകള്‍
കൊല്ലം: ജില്ലയില്‍ സിന്തറ്റിക് ലഹരി ഉപയോഗം വർദ്ധിക്കുന്നതായി കണ്ടെത്തല്‍. ജൂണ്‍, ജൂലായ് മാസങ്ങളിലും ഈ മാസം അഞ്ച് വരെയും നടത്തിയ 994 പരിശോധനകളില്‍ 100 ലേറെ എൻ.ഡി.പി.എസ് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഏഴ് ഗ്രാം നൈട്രസെപാം ഗുളികകള്‍ ഏഴ്ഗ്രാം എം.ഡി.എം.എ എന്നിവയാണ് ഈ കാലയളവില്‍ പിടിച്ചെടുത്തത്. കഞ്ചാവ് കേസുകളില്‍ പിടിയിലാകുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്.
രണ്ട് മാസത്തിനിടെ 30 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ഒരു കിലോയോ അതിന് മുകളിലോ ഉണ്ടെങ്കില്‍ മാത്രമേ എക്സൈസിന് കേസെടുക്കാൻ സാധിക്കൂ. ഇൗ സാദ്ധ്യത മുതലാക്കി കഞ്ചാവ് വില്‍പ്പന നടത്തുന്നവർ ചെറു പൊതികളിലാക്കി കച്ചവടം നടത്തുന്നത് മൂലം പലപ്പോഴും ഇക്കൂട്ടർക്കെതിരെ കേസെടുക്കാൻ സാധിക്കാറില്ലെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ജില്ലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഹോട്ട് സ്പോട്ടുകളുടെ എണ്ണത്തിലും രണ്ട് മാസത്തിനിടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
65സ്ഥലങ്ങളാണ് ഹേട്ട് സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്. സിന്തറ്റിക് ലഹരി, കഞ്ചാവ് കേസുകള്‍ക്ക് പുറമേ അബ്കാരി കേസുകളിലും വർദ്ധനയുണ്ട്. അബ്കാരി കേസുകളുടെ എണ്ണം ഡബിള്‍ സെഞ്ച്വറിയും കടന്ന് മുന്നോട്ട് പോയി.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്താൻ മതിയായ ജീവനക്കാരില്ലാത്തതും പ്രതിസന്ധി വർദ്ധിപ്പിച്ചിട്ടുണ്ട്.
ഓർഡർ ടെലിഗ്രാം വഴി
സിന്തറ്റിക് ലഹരി കൈമാറ്റം ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇനം, കൈമാറ്റ സ്ഥലം എന്നിവ ടെലിഗ്രാം ഗ്രൂപ്പ് വഴി തീരുമാനിക്കും
പിന്നീട് രഹസ്യകേന്ദ്രങ്ങളിലെത്തി കൈമാറ്റം
പണം ഡിജിറ്റലായി അയച്ചുനല്കണം
കാരിയർമാരായി പെണ്‍കുട്ടികളും
ലഹരി കച്ചവടവുമായി ബന്ധപ്പെട്ട് യുവാക്കള്‍ക്കിടയില്‍ പരിശോധന ശക്തമാക്കിയതോടെ കാരിയർമാരായി പെണ്‍കുട്ടികളെയും ഉപയോഗിക്കുന്നതായി എക്സൈസ് അധികൃതർ പറയുന്നു. സ്കൂള്‍ – കോളേജ് വിദ്യാർത്ഥിനികളെയാണ് ഉപയോഗിക്കുന്നത്. പ്രായപൂർത്തിയാകാത്തവരും ഇതില്‍ ഉള്‍പ്പെടും.
ലഹരി കൈമാറ്റം കോഡ് ഭാഷകളിലാണ്. ലഹരി വസ്തുക്കള്‍ എത്തുന്നതിനെ ഓണ്‍ എന്നും കിട്ടിയില്ലെങ്കില്‍ ഓഫ് എന്നുമാണ് ഉപയോഗിക്കുന്നത്.
എക്സൈസ് അധികൃതർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]