

11 KV ലൈനിൽ കയറി അഭ്യാസം കാണിച്ച പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു; വൈദ്യുതി ലൈനിൽ നിന്ന് തീപ്പൊരി ചിതറിയതോടെ നാട്ടുകാർ കെഎസ്ഇബിയെ വിവരമറിയിക്കുകയായിരുന്നു
സ്വന്തം ലേഖകൻ
തൊടുപുഴ: വൈദ്യുതി തൂണില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു. കഴിഞ്ഞ ദിവസം തൊടുപുഴ സെന്റ് മേരീസ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം.
വൈദ്യുതി തൂണിന് ചുവട്ടിലേക്ക് തീപ്പൊരി ചിതറി വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരാണ് സംഭവം കണ്ടത്. ചുവട്ടില്‍ കാട് പടർന്ന വൈദ്യുതി തൂണിലൂടെ കയറിയ പെരുമ്പാമ്പിന് 11 കെ.വി ലൈനുകളില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ പെരുമ്പാമ്പ് താഴേക്ക് പതിച്ചെങ്കിലും താഴെയുള്ള സർവീസ് വയറുകളിലും വൈദ്യുതി ലൈനിലുമായി കുരുങ്ങിക്കിടന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

സംഭവമറിഞ്ഞ് ഉടൻ തന്നെ കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിന് ശേഷമാണ് പെരുമ്പാമ്പിന്റെ ജഡം താഴെ ഇറക്കിയത്. തുടർന്ന് വനംവകുപ്പ് അധികൃതരെത്തി ജഡം ഏറ്റെടുത്തു. തൊടുപുഴയിലെ വെറ്ററിനറി സർജന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം മറവ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]