

ഇടുക്കി വണ്ടന്മേട് ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
സ്വന്തം ലേഖകൻ
ഇടുക്കി: വണ്ടന്മേട് ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അണക്കര ചെല്ലാര്‍കോവില്‍ കോണോത്തറ ജോണ്‍സണിന്റെ മകന് ക്രിസ്റ്റിന് തോമസ് (23) ആണ് മരിച്ചത്.
വണ്ടന്മേട് പുളിയന്മല ഹേമക്കടവിനു സമീപം തോട്ടില്‍ നിര്‍മിച്ചിരിക്കുന്ന ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ ജസ്റ്റില് കയത്തില്‍ അകപ്പെടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം. നാട്ടുകാരും കട്ടപ്പനയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ക്രിസ്റ്റിന് തോമസിന്റെ മൃതദേഹം പുറത്തെടുത്തത്. പുറ്റടി ഗവ.ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]