വനിത ഡോക്ടറുടെ കൊലപാതകം ; പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്മാര് ; 24 മണിക്കൂർ പണിമുടക്കും ; ഒപി ബഹിഷ്കരിക്കും ; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം പൂർണമായും മുടങ്ങാൻ സാധ്യത
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കൊൽക്കത്തയിലെ ആർ.ജി.കർ ആശുപത്രിയിലെ മെഡിക്കൽ പിജി വിദ്യാർഥിനിയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ ഇന്നു രാവിലെ മുതൽ 24 മണിക്കൂർ പണിമുടക്കും. നാളെ രാവിലെ 6ന് അവസാനിക്കുന്ന പണിമുടക്കിൽ ഒപി ബഹിഷ്കരിക്കുമെങ്കിലും അടിയന്തര സേവനങ്ങൾ മുടക്കില്ലെന്നു സംഘാടകർ അറിയിച്ചു. യോഗങ്ങളിലും മറ്റും പങ്കെടുക്കില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം പൂർണമായും മുടങ്ങാൻ സാധ്യതയുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നത്തെ സമരത്തിനു മുന്നോടിയായി അടിയന്തര ശസ്ത്രക്രിയകൾ മാറ്റിയിട്ടുണ്ട്. ഇന്നലെ സർക്കാർ ആശുപത്രികളിൽ പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം പ്രതിഷേധ യോഗങ്ങൾ ചേർന്നു.പിജി വിദ്യാർഥികളുടെ സമരത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപിയുടെ പ്രവർത്തനം പൂർണമായും തടസ്സപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമരം അറിയാതെ രോഗികൾ എത്തിയിരുന്നു. അത്യാഹിതം, ലേബർ മുറി, ശസ്ത്രക്രിയാ തിയറ്റർ എന്നിവിടങ്ങളിൽ പിജി വിദ്യാർഥികൾ സഹായത്തിന് എത്തിയത് രോഗികൾക്ക് ആശ്വാസമായി. കൊല്ലപ്പെട്ട വിദ്യാർഥിനിക്ക് ആദരമർപ്പിച്ചു പിജി വിദ്യാർഥികളും ഹൗസ് സർജൻമാരും കോളജ് വളപ്പിൽ വൈകിട്ടു ദീപം തെളിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]