
കുവൈത്ത് സിറ്റി: കുവൈത്തിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ മുബാറക്കിയ ഇൻസ്പെക്ഷൻ സെന്റര്‍ ക്യാപിറ്റൽ ഗവർണറേറ്റിലെ ഭക്ഷ്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വിവിധ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
കേടായ മാംസം ഉള്‍പ്പെടെ വില്‍പ്പനക്ക് വെച്ചതായി അധികൃതര്‍ കണ്ടെത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 12 വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടി. തുടര്‍ച്ചയായി നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് അടച്ചുപൂട്ടൽ നടപടികൾ സ്വീകരിച്ചതെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അലി ഹാഷിം അൽ കന്ദാരി അറിയിച്ചു.
Read Also –
മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത കേടായ മാംസമാണ് വില്ക്കാന് വെച്ചത്. ഇറച്ചിയുടെ സ്വാഭാവിക നിറം, ആകൃതി, മണം എന്നിവയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നു. കൂടാതെ, മായം കലർന്ന ഭക്ഷണത്തിന്റെ വില്‍പ്പന, സ്രോതസ്സ് രേഖപ്പെടുത്താത്തത്, ന്യട്രീഷനല് വിവരങ്ങള്‍ രേഖപ്പെടുത്താത് എന്നീ നിയമലംഘനങ്ങളും ശരിയായ ലൈസൻസ് ഇല്ലാതെ ഒരു സ്ഥാപനം പ്രവര്‍ത്തിച്ചതായും അധികൃതര്‍ കണ്ടെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]