കോട്ടയം നഗരസഭയിൽ രൂക്ഷമായ ഭരണ പ്രതിസന്ധി; വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിൽ എത്തുന്ന പൊതുജനങ്ങൾ പെരുവഴിയിൽ; നഗരസഭയിലെ മൂന്നു കോടി രൂപ ജീവനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ ഒരു വിഭാഗം ജീവനക്കാർക്കെതിരേ മാത്രമാണ് നടപടിയെന്നും ഉത്തരവാദികളായ മുഴുവൻ ജീവനക്കാരെയും സസ്പെൻഡ് ചെയ്യണമെന്നും പ്രതിപക്ഷം; റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടിയെന്ന് നഗരസഭാ അധ്യക്ഷ: തമ്മിൽതല്ലിന് പേരുകേട്ട കോട്ടയം നഗരസഭ ചീഞ്ഞുനാറുന്നു
കോട്ടയം: നഗരസഭയിലെ മൂന്നു കോടി രൂപ ജീവനക്കാരൻ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെ മാധ്യമ വാർത്തകളും പോലീസ് അന്വേഷണവും തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണവും എത്തിയതോടെ നഗരസഭയിൽ ഭരണ പ്രതിസന്ധി രൂക്ഷമായി.
ഇതോടെ വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിൽ എത്തുന്ന പൊതുജനങ്ങളാണ് പെരുവഴിയിലായത്. നഗരസഭയെ ഭരണ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിൽ അധികാര മോഹികളായ ഭരണപക്ഷത്തെ ചിലർക്കും പങ്കുണ്ട്.
തട്ടിപ്പ് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് കൂടിയ കൗൺസിൽ യോഗവും തീരുമാനമാകാതെ അടി വെച്ച് പിരിഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നു കോടി രൂപ മുൻ ജീവനക്കാരൻ അഖിൽ സി വർഗീസ് തട്ടിയെടുത്ത സംഭവത്തിൽ ഒരു വിഭാഗം ജീവനക്കാർക്കെതിരേ മാത്രമാണ് നടപടിയെന്നും ഉത്തരവാദികളായ മുഴുവൻ ജീവനക്കാരെയും സസ്പെൻഡ് ചെയ്യണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
സംഭവത്തിന് ഉത്തരവാദികളായ സെക്രട്ടറിയും, പി എ ടു സെക്രട്ടറിയും ഇപ്പോഴും നഗരസഭയിലുണ്ട്.
എന്നാൽ പിഎ ടു സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറയുന്നു.
ഇതോടെ മൂന്നു കോടിയുടെ തട്ടിപ്പ് സംബന്ധിച്ച അജണ്ട ചർച്ചചെയ്യാൻ വിളിച്ചുകൂട്ടിയ കൗൺസിൽ യോഗവും തീരുമാനമെടുക്കാതെ അടി വെച്ച് പിരിഞ്ഞു.
തമ്മിൽതല്ലിന് പേരുകേട്ട കോട്ടയം നഗരസഭ ചീഞ്ഞുനാറുകയാണ്.
മൂന്ന് ജീവനക്കാരെ നഗരസഭാ അധ്യക്ഷ സസ്പെൻഡ് ചെയ്ത സംഭവം ചർച്ചയ്ക്ക് എടുത്തപ്പോൾ പ്രതിപക്ഷവും ബിജെപിയും ശക്തമായി എതിർക്കുകയും കുറ്റക്കാരായ മുഴുവൻ ജീവനക്കാരെയും സസ്പെൻഡ് ചെയ്യണമെന്നും വാദിച്ചു. ഒരു വിഭാഗം ജീവനക്കാരെ മാത്രം സസ്പെൻഡ് ചെയ്യുന്ന നടപടി ശരിയല്ലെന്നും ഇവർ പറഞ്ഞു. തുടർന്ന് ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയില്ലാതെ വന്നതോടെ ഫലത്തിൽ മൂന്ന് ജീവനക്കാരുടെ സസ്പെൻഷനും അസാധുവായി.
നഗരസഭയിലെ മുൻ ജീവനക്കാരൻ അഖിൽ സി വർഗീസ് എത്ര രൂപ തട്ടിയെടുത്തുവെന്ന വ്യക്തമായ കണക്ക് പുറത്തുവിടാൻ പോലും ഭരണപക്ഷത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് അഡ്വ ഷീജ അനില് പറഞ്ഞു. തട്ടിപ്പിന് പിന്നിലുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും കണ്ടെത്തി നടപടികൾ എടുക്കണമെന്നും അല്ലാത്തപക്ഷം കോട്ടയം നഗരസഭയ്ക്ക് മുൻപിൽ വൻ പ്രതിഷേധമാകും ഉണ്ടാകാൻ പോകുന്നതെന്നും ഷിജാ അനിൽ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]