
തിരുവനന്തപുരം∙ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍
വീഴ്ച സംഭവിച്ചെന്നു സമ്മതിച്ച് വൈദ്യുതി മന്ത്രി
. വൈദ്യുതിലൈന്‍ താഴ്ന്നു കിടന്നത് ശ്രദ്ധിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് മന്ത്രി അറിയിച്ചു.
ലൈന്‍ താഴ്ന്നു കിടന്നത് സ്കൂള്‍ മാനേജ്മെന്റിനെയും തദ്ദേശസ്ഥാപനങ്ങളെയും അറിയിക്കേണ്ട ഉത്തരവാദിത്തം കെഎസ്ഇബിക്കുണ്ട്.
അതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഷെഡ് കെട്ടുമ്പോള്‍ സ്കൂള്‍ മാനേജ്മെന്റ് അനുമതി ചോദിച്ചിട്ടില്ല. പ്രസ്തുത ലൈനിൽ കവചിത കേബിൾ ഉപയോഗിക്കാനും ലൈനിനടിയില്‍ ഒരു പോസ്റ്റ് സ്ഥാപിക്കാനുമുള്ള അനുമതി സ്കൂള്‍ മാനേജ്മെന്റിനോട് കെഎസ്ഇബി അധികൃതര്‍ ഒരാഴ്ച മുന്‍പ് ആവശ്യപ്പെട്ടിരുന്നു.
അടുത്ത മാനേജ്മെന്റ് കമ്മിറ്റി യോഗത്തിനുശേഷം അറിയിക്കാമെന്നാണ് സ്കൂള്‍ മാനേജ്മെന്റ് മറുപടി നല്‍കിയത്.
മരിച്ച മിഥുന്റെ കുടുംബത്തിന് ആദ്യഘട്ടമായി കെഎസ്ഇബി 5 ലക്ഷം രൂപ സഹായം നല്‍കും. പിന്നീട് കൂടുതല്‍ സഹായം നല്‍കും.
അപകടത്തെപ്പറ്റി തേവലക്കര ചീഫ് സേഫ്റ്റി കമ്മിഷണര്‍ അന്വേഷിച്ച് ഒന്നര ആഴ്ചയ്ക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിശദറിപ്പോര്‍ട്ട് ലഭിച്ച ശേഷം, വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കും.
കൊല്ലത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ലൈന്‍ പട്രോളിങ് നടത്തി സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന്
നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ലൈനിനടിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് കെഎസ്ഇബിയുടെ അനുമതി വേണമെന്നും സ്കൂള്‍ മാനേജ്മെന്റ് ഇതു പാലിച്ചില്ലെന്നും വൈദ്യുതിവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിയമപ്രകാരം തറനിരപ്പിൽനിന്ന് 4.6 മീറ്റര്‍ ഉയരമാണ് ലൈനിലേക്കു വേണ്ടത്.
എന്നാല്‍ സ്കൂളില്‍ അത് 4.28 മീറ്ററേ ഉള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷെഡിന്റെ മേൽക്കൂരയിലെ ഷീറ്റിൽനിന്ന് ലൈനിലേക്ക് 0.88 മീറ്റര്‍ അകലമേ ഉള്ളൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
${question.opinionPollQuestionDescription}
Please try again later.
വൈദ്യുതി വകുപ്പിന്റെ അന്വേഷണത്തിലെ പ്രാഥമിക നിഗമനങ്ങള്‍
∙ സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്.
∙ സൈക്കിള്‍ ഷെഡ്ഡിനു മുകളിലൂടെ ഉണ്ടായിരുന്ന വൈദ്യുതി ലൈനില്‍ സ്പേസര്‍ സ്ഥാപിച്ചിരുന്നു.
ലൈനുകള്‍ കൂട്ടിമുട്ടി അപകടമുണ്ടാകാതിരിക്കാനാണ് ഇത്. ∙ തറയില്‍നിന്ന് ഈ ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചിട്ടില്ലായിരുന്നുവെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്റ്ററേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതുപോലെ, വൈദ്യുതി ലൈനില്‍നിന്ന് സൈക്കിള്‍ ഷെഡിലേക്ക് ആവശ്യമായ സുരക്ഷാ അകലം പാലിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ∙ ഈ സൈക്കിള്‍ ഷെഡ് സ്ഥാപിക്കാൻ അനുമതി ലഭിച്ചിരുന്നോ എന്നു സംശയമുണ്ട്.
∙ ലൈനിന് അടിയില്‍ ഒരു നിർമാണം നടക്കുമ്പോള്‍ വൈദ്യുതി ലൈനില്‍നിന്നു സുരക്ഷിതമായ അകലം പാലിക്കണം.
∙ വൈദ്യുത ലൈനുകളില്‍ കൃത്യമായി ഇടവേളകളില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന് വൈദ്യുതി ബോര്‍ഡില്‍ നിര്‍ദേശം ഉള്ളതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]