
ബിഗ് ബോസ് മലയാളം സീസണ് 6 ലൂടെ ശ്രദ്ധ നേടിയ മത്സരാര്‍ഥി അഭിഷേക് ശ്രീകുമാര്‍ തിരക്കഥാകൃത്താകുന്നു. അഭിഷേക് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഇന്ന് രാവിലെ ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വച്ച് നടന്നു.
ഓറ മൂവീസിൻ്റെ ബാനറിൽ ബിനു ക്രിസ്റ്റഫർ നിർമിക്കുന്ന പ്രസ്തുത ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലസൺ എൽസയാണ്. ബിഗ് ബോസ് മുന്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ടും പൂജ ചടങ്ങ് ശ്രദ്ധേയമായിരുന്നു.
വി ജെ മൂവി മേക്കേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ ജ്യോതികൃഷ്ണൻ ആർ, വിനു കുമാർ ബി എന്നിവരാണ്. ചിത്രത്തിലെ താരനിര ഉൾപ്പെടെയുള്ളവരുടെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.
ഛായാഗ്രഹണം സുരേഷ് കൊച്ചിൻ, എഡിറ്റിംഗ് കപിൽ ഗോപാലകൃഷ്ണൻ, സംഗീതം ശ്യാം ധർമ്മൻ, പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, ആർട്ട് ഡയറക്ടർ ഗ്ലേറ്റൺ പീറ്റർ, മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം സുകേഷ് താനൂർ, ആക്ഷൻ ജാക്കി ജോൺസൺ, സ്റ്റിൽസ് ജയേഷ് പടിച്ചാൽ, നൃത്ത സംവിധാനം റെക്സ്, പിആർഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റുഡിയോ കെജിഎഫ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]