
കോഴിക്കോട് ∙ തെളിവുകൾ കുഴിച്ചിടുന്ന പ്രതികളെ ശാസ്ത്രീയ കുറ്റാന്വേഷണത്തിലൂടെ കുരുക്കി സത്യം തെളിയിച്ചെടുത്ത് കോഴിക്കോട് സിറ്റി പൊലീസ്. പ്രമാദമായ രണ്ടു കേസുകളിലാണ്
സിറ്റി പൊലീസ് അംഗങ്ങൾ ഒന്നിനു പിന്നാലെ മറ്റൊന്നായി ‘സത്യം കുഴിച്ചെടുത്തത്’.
∙ ഹേമചന്ദ്രൻ വധം: തമിഴ്നാട് വനത്തിൽ കണ്ടെത്തിയ തെളിവ്
ഒന്നേകാൽ വർഷം മുൻപ് കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് നിന്ന് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം സംസ്ഥാന അതിർത്തിക്കപ്പുറം തമിഴ്നാട്ടിലെ ചേരമ്പാടി വനത്തിൽ നിന്നാണ് കോഴിക്കോട് സിറ്റി പൊലീസിലെ അന്വേഷണസംഘം കുഴിച്ചെടുത്തത്.
ബത്തേരി സ്വദേശികളായ മാടാക്കര പനങ്ങാർ വീട്ടിൽ ജ്യോതിഷ് കുമാർ, വെള്ളപ്പനപള്ളുവാടി അജേഷ്, നെന്മേനി മാടക്കര വേങ്ങശ്ശേരി വീട്ടിൽ വൈശാഖ്, ഈ കേസ്സിലെ മുഖ്യ പ്രതി സുൽത്താൻബത്തേരി സ്വദേശി നൗഷാദ് എന്നിവരെയാണ് ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ. പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും എസിപി ഉമേഷിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ജിജീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഹേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് നിന്നും കടത്തികൊണ്ടുപോകാൻ ഉപയോഗിച്ച കാറും കഴിഞ്ഞ ദിവസം അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതോടെ പ്രതികൾക്കെതിരായ തെളിവുകൾ ഉറപ്പിച്ച് കോടതിക്ക് മുന്നിൽ ഹാജരാക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്
.
പെൺസുഹൃത്തിനെകൊണ്ട് വിളിപ്പിച്ച് മെഡിക്കൽ കോളജ് പരിസരത്ത് എത്തിച്ച ഹേമചന്ദ്രനെ പ്രതികൾ കാറിൽ കടത്തികൊണ്ടുപോകുകയായിരുന്നു.
പ്രതികൾ ഹേമചന്ദ്രനെ വയനാട്ടിലെ ഒളിത്താവളത്തിൽ എത്തിച്ച് പൂട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിനു ശേഷം മൃതദേഹം തമിഴ്നാട് അതിർത്തിയിലെ ചേരമ്പാടി വനത്തിൽ കുഴിച്ചിടുകയായിരുന്നു.
∙ പന്തീരാങ്കാവ് കവർച്ച, പരിശോധിച്ചത് 324 സിസിടിവികൾ
രാമനാട്ടുകര ഇസാഫ് ബാങ്കിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് കൊണ്ട് പോകുന്നതിനിടെ 40 ലക്ഷം രൂപ കവർച്ച ചെയ്ത കയിമ്പാലം റോഡ് ഒളവണ്ണ പള്ളിപ്പുറം മനയിൽ പറമ്പ് ഷിബിൻലാലിനെ(മനു – 37) ദിവസങ്ങൾക്കുള്ളിൽ തന്നെ കസ്റ്റഡിയിലെടുത്ത് ഫറോക്ക് സബ് ഡിവിഷൻ എസിപി എ.എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങളും പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും മികവുകാട്ടിയിരുന്നു.
എന്നാൽ തട്ടിയെടുത്ത പണം കണ്ടെത്താനാകാത്തത് അന്വേഷണത്തെ വഴിമുട്ടിച്ചു.
തുടർന്നാണ് പ്രതിക്കൊപ്പമുള്ളവരെ നിരീക്ഷിച്ചും മറ്റും പണം കുഴിച്ചിട്ട വിവരം പൊലീസ് മനസ്സിലാക്കിയത്.
ഈ വിവരങ്ങൾ കൂടി അടിസ്ഥാനമാക്കി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ശാസ്ത്രീയമായി നടത്തിയ ചോദ്യം ചെയ്യലിൽ പ്രതിയുടെ വീടിനു അരക്കിലോമീറ്റർ അകലെ കല്ലുവെട്ടു കുഴിയിൽ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ ബാഗിനുള്ളിൽ ഒളിപ്പിച്ച 39 ലക്ഷം രൂപ ചൊവ്വാഴ്ച പൊലീസ് കണ്ടെത്തുകയായിരുന്നു.
ഷിബിൻലാലും ഭാര്യ കൃഷ്ണ ലേഖയും ചേർന്ന് 40 ലക്ഷത്തിന്റെ സ്വർണം പല ബാങ്കുകളിലായി പണയത്തിലുണ്ടെന്നു പറഞ്ഞ് കബളിപ്പിച്ചു വ്യാജ രസീത് ഉണ്ടാക്കി ഇസാഫ് ബാങ്കിൽ കൊടുത്തിരുന്നു. 40 ലക്ഷം രൂപയുടെ സ്വർണം ടേക്ക് ഓവർ ചെയ്യാനെന്ന വ്യാജേന ഇസാഫ് ബാങ്കുകാരോട് പണവുമായി വരാൻ ആവശ്യപ്പെടുകയും തുടർന്ന് പന്തീരാങ്കാവിൽ വച്ച് പ്രതി ഷിബിൻലാൽ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെടുകയുമായിരുന്നു.
തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെ പാലക്കാട് വെച്ച് അന്വേഷണസംഘം ഷിബിൻലാലിനെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത സമയം പൊലീസ് പ്രതിയിൽ നിന്നും 55,000 രൂപയോളം കണ്ടെടുത്തിരുന്നു.
ഈ കേസിൽ പ്രതിയുടെ ഭാര്യ കൃഷ്ണലേഖ, സുഹൃത്തും മൂന്നാം പ്രതിയുമായ ദിൻ രഞ്ജു എന്ന കുട്ടാപ്പി എന്നിവരെയാണ് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്. ഷിബിൻലാലിനെ കവർച്ചക്ക് ശേഷം പാലക്കാട്ടേക്ക് രക്ഷപ്പെടാൻ സഹായിച്ചതിനാണ് കുട്ടാപ്പിയെ അറസ്റ്റ് ചെയ്തത് .
32 ദിവസം നീണ്ട കേസിന്റെ അന്വേഷണത്തിടെ 324 ഓളം സിസിടിവി ക്യാമറകളും 71 മൊബൈൽ ഫോൺ വിവരങ്ങളുമാണ് പൊലീസ് പരിശോധിച്ചത്.
∙ പൊലീസിന് ‘സല്യൂട്ടു’മായി ഇസാഫ് ബാങ്ക് മാനേജർ നിഖില
ഉറക്കം നഷ്ടപ്പെട്ട
32 ദിവസങ്ങൾ എന്നായിരുന്നു ഷിബിൻലാൽ 40 ലക്ഷം രൂപ കവർന്ന രാമനാട്ടുകര ഇസാഫ് ബാങ്ക് മാനേജർ നിഖിലയുടെ ആദ്യ പ്രതികരണം. കേരള പൊലീസിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
അത്ര ആത്മാർത്ഥതയോടെയാണ് പൊലീസ് കേസ് അന്വേഷിച്ചത്. ഫറോക്ക് സബ് ഡിവിഷൻ എസിപിയും പന്തീരാങ്കാവ് എസ്ഐയും നേതൃത്വം നൽകിയ അന്വേഷണ സംഘവും ഏറെ കഷ്ടപ്പെട്ടാണ് പ്രതികളെയും ഒളിപ്പിച്ച പണവും കണ്ടെത്തിയതെന്നും അവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]