
മാന്നാർ: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് ചെന്നിത്തലയിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണു. ഇതിൽ നിന്നുള്ള വൈദ്യുതാഘാതമേറ്റ് ഒരു പോത്ത് ചത്തു. ചെന്നിത്തല പഞ്ചായത്ത് 18 -ാം വാർഡ് പുതുവേലിൽ ജനാർദ്ദനന്റെ (53) വളർത്തുപോത്താണ് ചത്തത്.
വീടിനു സമീപത്ത് ചിത്തിരപുരം ഭാഗത്തായുള്ള പുരയിടത്തിൽ കെട്ടിയിരുന്ന രണ്ട് വയസ് പ്രായമുള്ള പോത്തിന്റെ കാലിൽ പൊട്ടിവീണ 11 കെ വിയുടെ വൈദ്യുത ലൈൻ കുരുങ്ങിയ നിലയിലായിരുന്നു. കന്നുകുട്ടി പരിപാലനം നടത്തി ഉപജീവനം നടത്തുന്ന ജനാർദ്ദനൻ പോത്തിനെ വളർത്തി വിൽപ്പന നടത്താനുള്ള ശ്രമത്തിനിടയിലാണ് പോത്തിന്റെ ദാരുണാന്ത്യം ജനാർദ്ദനന്റെ സ്വപ്നങ്ങളെ തകിടം മറിച്ചത്. മൃഗഡോക്ടർ പ്രിൻസ് മോന്റെ നേതൃത്വത്തിൽ പോത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി.
Last Updated Jul 16, 2024, 8:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]