

First Published Jul 16, 2024, 5:41 PM IST
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ്. രണ്ടാഴ്ച കൂടിയേ റിട്ടേൺ ഫയൽ ചെയ്യാൻ സമയമുള്ളൂ. ജൂലൈ 31 ന് ആദായ നികുതി വകുപ്പ് നൽകിയ കാലാവധി അവസാനിക്കും. 2024 – 25 സാമ്പത്തിക വർഷത്തിൽ നികുതി ലഭിക്കാൻ ഉള്ള വഴികൾ നികുതിദായകർ അറിഞ്ഞിരിക്കണം. നികുതി ലഭിക്കാൻ അല്ലെങ്കിൽ നികുതി ഇളവുകൾ നേടാൻ എന്തൊക്കെ ചെയ്യണം?
നികുതി ലാഭിക്കുന്നതിനുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ചില വഴികളുണ്ട്
1. നികുതി ലാഭിക്കുന്നതിനുള്ള നിക്ഷേപങ്ങൾ
ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരമുള്ള നികുതി കിഴിവുകൾ പ്രയോജനപ്പെടുത്തുന്നതിന്, ഇപിഎഫ് പോലുള്ളവ പരിഗണിക്കാം. പബ്ലിക് പ്രൊവിഡൻറ് ഫണ്ട് , ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ എന്നിവ 1.5 ലക്ഷം രൂപ വരെ നികുതി ലാഭിക്കാൻ സഹായിക്കുക മാത്രമല്ല, കാലക്രമേണ നിക്ഷേപം വളരുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
2. സർക്കാർ സ്കീമുകൾ ഉപയോഗിച്ചുള്ള നികുതി ലാഭിക്കൽ
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി വഴി വാർഷിക വരുമാനത്തിൽ നിന്ന് 1.5 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ഈ നികുതി ഇളവുകൾക്കായി ഇനി പറയുന്ന നിക്ഷേപങ്ങൾ പരിഗണിക്കാം
* സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
* സുകന്യ സമൃദ്ധി യോജന
* ദേശീയ പെൻഷൻ സംവിധാനം
3. നികുതിയിളവിന് ഇലക്ട്രിക് വാഹനവും
സെക്ഷൻ 80EEB പ്രകാരം നികുതിദായകന് വ്യക്തിഗത അല്ലെങ്കിൽ ബിസിനസ്സ് ആവശ്യങ്ങൾക്കായി ഒരു ഇലക്ട്രിക് വാഹനം കൈവശമുണ്ടെങ്കിൽ, വാഹന വായ്പയിൽ അടച്ച പലിശ നികുതി ഇളവിന് ക്ലെയിം ചെയ്യാൻ സാധിക്കും .
4. ആരോഗ്യ ഇൻഷുറൻസ് പ്രീമിയം
ആരോഗ്യ ഇൻഷുറൻസ് പ്രീമിയമായി അടച്ച തുക നികുതി ഇളവിന് ക്ലെയിം ചെയ്യാം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ഡി പ്രകാരം, ഒരു നികുതിദായകന്റെ ഭാര്യയുടെയും കുട്ടികളുടെയും ആരോഗ്യ ഇൻഷുറൻസിലൂടെ 25,000 രൂപയുടെ നികുതി ഇളവ് ലഭിക്കും. മുതിർന്ന പൗരൻമാരായ ആശ്രിതരായ മാതാപിതാക്കളുടെ പ്രീമിയം നികുതിദായകൻ അടയ്ക്കുകയാണെങ്കിൽ, 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.
5. ദുരിതാശ്വാസ നിധികളിലേക്കുള്ള സംഭാവനകളിലൂടെ നികുതി ഇളവ്
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ, മയക്കുമരുന്ന് ദുരുപയോഗം നിയന്ത്രിക്കുന്നതിനുള്ള സംരംഭങ്ങളിലേക്കോ, ഗംഗാജല ശുദ്ധീകരണ നിധിയിലേക്കോ അല്ലെങ്കിൽ അംഗീകൃത എൻജിഒകളിലേക്കോ സംഭാവന നൽകിയാൽ നികുതി ഇളവ് ലഭിക്കും.
Last Updated Jul 16, 2024, 5:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]