
ചേർത്തല: ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന യുവതിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും 20,000 പിഴയും ശിക്ഷ വിധിച്ചു. പാണാവള്ളി പഞ്ചായത്ത് നാലാം വാർഡിൽ തൃച്ചാറ്റുകുളം ജിതിൻ നിവാസിൽ അഖിൽ (31) നെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്. 2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ജോലി കഴിഞ്ഞ് സന്ധ്യക്ക് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ പ്രതി ആളൊഴിഞ്ഞ വഴിയിൽ വച്ച് കണ്ടത്തിലേക്ക് തള്ളി ഇടുകയും ശരീര ഭാഗങ്ങളിൽ പിടിച്ച് അപമാനിക്കുകയും വസ്ത്രം കീറാനിടവരുത്തുകയും ചെയ്തതായാണ് കേസ്. പൂച്ചാക്കൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സബ്ബ് ഇൻസ്പക്ടറായിരുന്ന കെ വീരേന്ദ്രകുമാറാണ് അന്വേഷണം നടത്തിയത്. എ എസ് ഐ എ കെ സുനിൽകുമാർ, വനിതാ സിവിൽ പൊലീസ് ഓഫീസർ നിത്യ എന്നിവരും അന്വേഷണത്തിൽ പങ്കാളികളായിരുന്നു. 10 സാക്ഷികളും ഒമ്പതു രേഖകളും പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബീന കാർത്തികേയൻ, അഡ്വ. വി എൽ ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.
Last Updated Jul 17, 2024, 12:09 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]