
പാലക്കാട്: ചിറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങി. നർണി ആലാംകടവ് കോസ്വെയ്ക്കു താഴെ ചിറ്റൂർ പുഴയിലാണ് നാലു പേർ കുടുങ്ങിയത്. സ്ഥലത്ത് ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പെട്ടെന്ന് മഴ വരികയും പുഴയിലെ ജലനിരപ്പ് കൂടുകയും ചെയ്തതോടെയാണ് ഇവർ പുഴയിൽ കുടുങ്ങിയത്. ജലനിരപ്പ് കൂടുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. അതേസമയം, മന്ത്രി കൃഷണൻകുട്ടിയും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി വരികയാണ്. ഉടൻ തന്നെ രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് ഫയർഫോഴ്സ് പറയുന്നത്. പ്രായമായ സ്ത്രീയുൾപ്പെടെ സംഘത്തിലുണ്ടെന്നാണ് വിവരം. നിലവിൽ ഫയർഫോഴ്സ് സംഘം ഇവർക്കടുത്തേക്ക് സഞ്ചരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ഇവരെ രക്ഷിക്കാൻ കഴിയുമെന്നാണ് ഫയർഫോഴ്സ് സംഘം അറിയിക്കുന്നത്.
Last Updated Jul 16, 2024, 2:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]