
കോട്ടയം: കോട്ടയത്തും മഴക്കെടുതി രൂക്ഷം. ജില്ലാ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിൽ മരം വീണു. കെട്ടിടം ഭാഗികമായി തകർന്നു. മോർച്ചറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികളും നിർത്തിവെച്ചു. മോർച്ചറിയിൽ ഒരു മൃതദേഹമാണ് ഉണ്ടായിരുന്നത്. അത് മറ്റൊരിടത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
അതിനിടെ, ആലപ്പുഴയിൽ ആഞ്ഞിലി മരം വീണു വീട് തകർന്നെങ്കിലും പിഞ്ചുകുട്ടികൾ അടക്കം ഉറങ്ങിക്കിടന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തലവടി പഞ്ചായത്ത് 5-ാം വാർഡിൽ വദനശ്ശേരിൽ വീട്ടിൽ ബാലൻ നായരുടെ ഓട് മേഞ്ഞ വീടിന് മുകളിലേയ്ക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്. പുലർച്ചെ 3 മണിക്കാണ് അപകടമുണ്ടായത്.വീട് ഭാഗികമായി തകർന്നു. മരം കടപുഴകി വീഴുമ്പോൾ ബാലൻ നായർ, ഭാര്യ കുസുമ കുമാരി, മകൾ ദീപ്തി ബി നായർ, കൊച്ചുമക്കളായ ജയവർദ്ധിനി, ഇന്ദുജ പാർവ്വതി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
Last Updated Jul 16, 2024, 3:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]