
വീടുകൾ എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ആ സ്വപ്നം യാഥാർത്ഥ്യമാക്കുക എന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമാവണം എന്നില്ല. അവിടെയാണ് ആളുകൾ ബജറ്റ് ഫ്രണ്ട്ലി വീടുകളും സമാനമായ മറ്റ് മാർഗങ്ങളും തിരയുന്നത്. അതേസമയം, വിദേശത്ത് ആളുകൾ കുറച്ചുകൂടി വ്യത്യസ്തമായ പല മാർഗങ്ങളും ഇപ്പോൾ തിരഞ്ഞെടുക്കുന്നുണ്ട്. അതിലൊന്നാണ് കാരവൻ വീടുകൾ. ന്യൂസിലാൻഡിൻ നിന്നുള്ള കാരനും തിരഞ്ഞെടുത്തത് അങ്ങനെയൊരു ജീവിതമാണ്.
വലിയ വില നൽകി വീട് പണിയാൻ കഴിയാത്തതിനാലും കനത്ത വാടക നൽകാൻ സാധിക്കാത്തതിനാലുമാണ് കാരൻ ഈ കാരവൻ വീട് മതി എന്ന തീരുമാനമെടുത്തത്. ഗ്രാഫിക് ഡിസൈനറായ കാരൻ കഴിഞ്ഞ മൂന്ന് വർഷമായി തൻ്റെ കാരവനിൽ ചുറ്റിക്കറങ്ങുകയാണ്. വലിയ പണം കൊടുത്ത് വീട് സ്വന്തമാക്കിയിരുന്നെങ്കിൽ അതിൻറെ പണമടക്കാൻ കഷ്ടപ്പെടേണ്ടി വന്നേനെ. ഇപ്പോൾ തനിക്ക് തന്റെയീ കാരവൻ വീടുമായി രാജ്യം മൊത്തം ചുറ്റിക്കറങ്ങാൻ സാധിക്കുന്നുണ്ട് എന്നും അവൾ പറയുന്നു.
21 അടി നീളമാണ് അവളുടെ കാരവൻ വീടിനുള്ളത്. അവളുടെ വീട് ചെറുതും സ്ഥലക്കുറവുള്ളതുമാണ്. എന്നാൽ, ഈ പ്രശ്നം ചെറുക്കുന്നതിന്, ഫോൾഡ്-ഔട്ട് സ്റ്റോറേജും അലമാരകളും ചേർത്ത് സ്ഥലം പരമാവധി പ്രയോജനപ്പെടുത്താനാണ് കാരൻ ശ്രമിച്ചത്. വർക്ക് ഫ്രം ഹോം ആയിട്ടാണ് അവൾ ജോലി ചെയ്യുന്നത്. അതുപോലെ ബാക്കിയുള്ള സമയം സഞ്ചരിക്കുന്ന വീടുമായി യാത്ര ചെയ്യാനും അവൾ ശ്രമിക്കുന്നു.
അവളുടെ റൂഫിൽ ഒരു സോളാർ പാനലും പ്രവർത്തിക്കുന്നുണ്ട്. അതിൽ നിന്നുള്ള ഊർജ്ജമാണ് അവൾ ഉപയോഗിക്കുന്നത്. അവൾ വാഹനം പാർക്ക് ചെയ്യുന്ന ക്യാമ്പ് സൈറ്റുകൾക്ക് പണം നൽകേണ്ടതുണ്ട്. എന്നാൽ, ആ തുക വാടകയേക്കാൾ വളരെ കുറവാണ്. പിന്നെ നൽകേണ്ടുന്ന തുക കാരവൻ ഇൻഷുറൻസിനും ഇന്റർനെറ്റിനുമാണ്. എന്നാൽ, ഇതിനേക്കാളുപരിയായി പെട്രോളിന് ഒരു വലിയ തുക നൽകേണ്ടി വരും. എന്നാൽ, ഇത്രയുമൊക്കെ നൽകുന്നുണ്ടെങ്കിലും അത് വാടകയേക്കാൾ വളരെ കുറവാണ് എന്നാണ് കാരൻ പറയുന്നത്.
Last Updated Jul 16, 2024, 3:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]