
വെള്ളം കയറിയ കുഴിയിൽ വീണു; ദേശീയപാതയിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
ചോമ്പാല(കോഴിക്കോട്) ∙ ദേശീയ പാതയിൽ സർവീസ് റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചോമ്പാൽ ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തിൽ മാതാസ് ഭവനത്തിൽ ടി.ടി.നാണു (61) ആണു മരിച്ചത്.
മുക്കാളി കെഎസ്ഇബി ഓഫിസിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 11.30 നായിരുന്നു അപകടം. ചോമ്പാല സർവീസ് സഹകരണ ബാങ്കിലെ മുൻ ഡയറക്ടറാണ്
കനത്ത മഴയിൽ വെള്ളം കയറിയ കുഴിയിൽ ഇരുചക്ര വാഹനം മറിഞ്ഞു വീഴുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ നാണുവിനെ മാഹി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാഴ്ച മുമ്പ് ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ ഓട്ടോ ഡ്രൈവർ കുഴിയിൽ വിണ് മരിച്ചിരുന്നു.
മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
ബീനയാണ് ഭാര്യ. മക്കൾ: അഗിന, അനുരാഗ് (വ്യാപാരി മുക്കാളി ടൗൺ).
മരുമക്കൾ: മിറാഷ്, സുപർണ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]