
മോശം കാലാവസ്ഥ: കൊച്ചിയിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിന് ഡൽഹിയിൽ ഇറങ്ങാനായില്ല, ലാൻഡ് ചെയ്തത് അമൃത്സറില്
അമൃത്സർ∙ കൊച്ചിയിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് വഴിതിരിച്ചുവിട്ടു. 11.35ന് കൊച്ചിയിൽനിന്നു പുറപ്പെട്ട
എഐ 0822 എന്ന വിമാനം 2.55ന് ഡൽഹിയിൽ ഇറങ്ങേണ്ടതായിരുന്നു. രണ്ടുവട്ടം ഡൽഹിയിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതോടെ വിമാനം അമൃത്സറിൽ ലാൻഡ് ചെയ്തു. ഡൽഹിയിലെ കനത്ത മഴയും കാറ്റുമാണ് വിമാനം ഇറക്കാൻ കഴിയാത്തതിന് കാരണമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരൻ മനോരമ ഓൺലൈനോട് പറഞ്ഞു.
വിദേശത്തേക്കു പോകാൻ കണക്ഷൻ ഫ്ലൈറ്റായി ഈ വിമാനത്തിൽ കയറിയവരും കൈക്കുഞ്ഞുങ്ങളുമായി എത്തിയവരും ഉൾപ്പെടെ ആശങ്കയിലാണ്. നിലവിൽ യാത്രക്കാർ വിമാനത്തിനുള്ളിൽത്തന്നെ ഇരിക്കുകയാണ്. കാലാവസ്ഥ ശരിയായാൽ വിമാനം ഉടൻ ഡൽഹിയിലേക്കു തിരിക്കുമെന്ന് പൈലറ്റ് യാത്രക്കാരോടു പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]