
അലറിക്കരഞ്ഞ് മെഡിക്കൽ വിദ്യാർഥികൾ, രക്ഷപ്പെടാനായി ബാൽക്കണിയിൽ നിന്നും ചാടി; വിമാനദുരന്തത്തിന്റെ നടുക്കും ദൃശ്യങ്ങൾ പുറത്ത്
അഹമ്മദാബാദ്∙ വിമാനം തകർന്നുവീണ മെഡിക്കൽ കോളജ് കെട്ടിടത്തിൽ നിന്ന് വിദ്യാർഥികളും ജീവനക്കാരും ചാടിയിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വിമാനാപകടത്തിനു ശേഷമുണ്ടായ തീപിടിത്തത്തിനിടയിൽ രക്ഷപ്പെടാനുള്ള വഴി തേടിയുള്ള തീവ്രശ്രമമാണ് ദൃശ്യത്തിൽ കാണാനാവുന്നത്.
ഉയർന്ന നിലകളിലുണ്ടായിരുന്ന നിരവധി വിദ്യാർഥികൾക്കും ജീവനക്കാർക്കും രക്ഷപ്പെടാനുള്ള ഏക മാർഗം ബാൽക്കണി ആയിരുന്നു. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല.
ഇപ്പോൾ പുറത്തുവന്ന 21 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ വിദ്യാർഥികൾ അലറിക്കരഞ്ഞുകൊണ്ട് ബാൽക്കണിയിലൂടെ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതു കാണാം.
വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ് വിമാനത്തിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വിഡിയോ ഇന്നലെ പുറത്തുവന്നിരുന്നു.
വെളുത്ത ടീ ഷർട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാർ ഇടതുകൈയ്യിൽ മൊബൈൽ ഫോണുമായി അപകടസ്ഥലത്ത് നിന്ന് പുറത്തേക്ക് നടക്കുന്നത് വിഡിയോയിൽ കാണാമായിരുന്നു. നാട്ടുകാർ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.
ഇതിനുപിന്നാലെയാണ് പുതിയ വിഡിയോയും പുറത്തുവരുന്നത്.
242 പേരുമായി ലണ്ടനിലേക്കു യാത്ര തിരിച്ച എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് ജീവനോടെ ബാക്കിയായത് വിശ്വാസ് കുമാർ രമേശ് മാത്രമാണ്. യാത്രക്കാരില്‍ ഒരാള്‍പോലും ജീവനോടെ ബാക്കിയില്ലെന്ന് വിചാരിച്ച സമയത്താണ് വിശ്വാസിന്റെ തിരിച്ചുവരവ് പുറംലോകം അറിയുന്നത്.
രക്ഷാപ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നെത്തിയ വിശ്വാസിന്റെ മുഖത്തും കാലിലും നെഞ്ചിലും ഉള്‍പ്പെടെ പരുക്കേറ്റിരുന്നു. അഹമ്മദാബാദ് അസാര്‍വയിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]