മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, ദാരുണാന്ത്യം
പാലക്കാട്∙ പാലക്കാട് കല്ലടിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. കല്ലടിക്കോട് വെങ്ങമറ്റത്തിൽ ലിസി തോമസ് ആണ് മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന ലിസിയുടെ മകൻ ടോണിക്ക് പരിക്കേറ്റു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്.
കല്ലടിക്കോട് മേലെ ചുങ്കത്തു റോഡിൽ നിന്നും കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലേക്ക് കയറുന്നതിനിടെയാണ് അപകടം.
കാറിന്റെ പിന്നിലായിട്ടായിരുന്നു ബൈക്ക് ഉണ്ടായിരുന്നത്.
കാർ ദേശീയപാതയിലേക്ക് കടക്കാൻ തുടങ്ങുന്നതിനിടെ ബൈക്ക് കാറിനെ മറികടക്കാൻ ശ്രമിച്ചു. തുടർന്ന് കാര് ബൈക്കിൽ ഇടിക്കുകയും ബൈക്ക് യാത്രികർ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.
റോഡിന്റെ മറുവശത്തേക്കു തെറിച്ചു വീണ ലിസിയുടെ ശരീരത്തിലൂടെ എതിർദിശയിൽനിന്നു വന്ന പിക്കപ് വാൻ കയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലിസിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

