
കനത്ത മഴയിൽ സിപിഎം ബ്രാഞ്ച് ഓഫിസ് തകർന്നു; പ്രദേശവാസികൾ നോക്കിനിൽക്കെ നിലംപൊത്തി – വിഡിയോ
കാസർകോട് ∙ കനത്ത മഴയിൽ സിപിഎം ബ്രാഞ്ച് ഓഫിസ് തകർന്നു വീണു. പുത്തിഗെ ധർമത്തടുക്ക തലമുഗറിലെ സിപിഎം ബ്രാഞ്ച് ഓഫിസാണ് തകർന്നു വീണത്.
ഇന്നലെ രാവിലെയാണ് ഓഫിസിന്റെ പിന്നിൽനിന്നു മണ്ണുനീങ്ങി ചുമരിൽ വിള്ളലുണ്ടായത്. മേൽക്കൂര തകരാനും തുടങ്ങി.
മണ്ണിടിയുന്നതറിഞ്ഞ് ഇവിടെയെത്തിയ പ്രദേശവാസികൾ നോക്കിനിൽക്കെ ഓഫിസ് പൂർണമായും നിലംപൊത്തുകയായിരുന്നു. കാരംസ് കളിക്കുന്നതിനു പത്തോളം കുട്ടികൾ നിത്യവും എത്തുന്ന സ്ഥലമാണിത്.
അപകട സമയത്ത് ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
രണ്ടു ദിവസമായി കാസർകോട് ജില്ലയിൽ കനത്ത മഴയാണ്. താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളം കയറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]