പുരുഷ സുഹൃത്തിനെ മർദിച്ച ശേഷം ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 7 പേർ അറസ്റ്റിൽ
ഭുവനേശ്വർ ∙ ഒഡീഷയിലെ ഗഞ്ചമിൽ ബീച്ചിനു സമീപം ഇരുപതുകാരിയായ കോളജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. 10 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് വിവരം. വിദ്യാർഥിനിക്കൊപ്പം ഉണ്ടായിരുന്ന പുരുഷ സുഹൃത്തിനെ ആക്രമിച്ച ശേഷമായിരുന്നു ബലാത്സംഗം. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് 3 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞയാഴ്ച പുരിയിലെ ബീച്ചിനു സമീപത്തെ ഹോട്ടലിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായിരുന്നു.
തൊട്ടുപിന്നാലെയാണ് തീരദേശ ഒഡീഷയെ നടുക്കി രണ്ടാമത്തെ കൂട്ട ബലാത്സംഗം.
സംഭവത്തിനു ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്തിനൊപ്പം ഞായാറാഴ്ച രാത്രി 11 മണിക്ക് പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. മദ്യപിച്ചെത്തിയ പ്രതികൾ ആദ്യം പെൺകുട്ടിയെ അസഭ്യം പറഞ്ഞു. ഇത് എതിർത്ത പുരുഷസുഹൃത്തിനെ പ്രതികൾ മർദിക്കുകയും പെൺകുട്ടിയുടെ വായ മൂടിക്കെട്ടി ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കിയെന്നും കൗൺസിലിങ് നൽകി വരികയാണെന്നും പൊലീസ് അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

