
രഞ്ജിതയെ അപമാനിച്ച പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടി ആരംഭിക്കണം: നിര്‍ദേശവുമായി മന്ത്രി രാജൻ
തിരുവനന്തപുരം ∙ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ജി.നായരെ അപമാനിച്ച് ഫെയ്സ്ബുക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ട് എ.പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആരംഭിക്കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് നിര്‍ദേശം നല്കി റവന്യു മന്ത്രി കെ.രാജന്.
വിമാനാപകടത്തില്‍ അനുശോചിച്ച് മറ്റൊരാള്‍ ഇട്ട ഫെയ്സ്പുക് പോസ്റ്റിനു താഴെയാണ് ഇയാള്‍ രഞ്ജിതയെ അപമാനിക്കുന്ന വിധത്തില്‍ കമന്റുകളിട്ടത്.
വിഷയം ശ്രദ്ധയില്‍പ്പെട്ടയുടനെ റവന്യു മന്ത്രി പവിത്രനെ സസ്പെന്‍ഡ് ചെയ്യാൻ ഉത്തരവിട്ടിരുന്നു.
അതിനു ശേഷമാണ് ഇപ്പോള്‍ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സര്‍വീസ് റൂള്‍ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ ലാന്‍ഡ് റവന്യു കമ്മിഷനര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. നടപടിയുടെ ഭാഗമായി പവിത്രനു മെമ്മോ നല്‍കുന്നതാണ് ആദ്യ നടപടി.
മെമ്മോയ്ക്ക് മറുപടി ലഭിച്ച ശേഷം മറ്റു നടപടികളിലേക്കു കടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]