
ആലപ്പുഴയിൽ അജ്ഞാത മൃതദേഹം; വാൻ ഹയി കപ്പലിൽ നിന്ന് കാണാതായ നാവികന്റേതെന്ന് സംശയം
ആലപ്പുഴ∙ അർത്തുങ്കൽ ഫിഷറീസ് ഹാർബറിനു സമീപം അജ്ഞാത മൃതദേഹം. അറബിക്കടലിൽ തീപിടിച്ച വാൻ ഹയി 503 കപ്പലിൽ നിന്ന് കാണാതായ നാവികന്റേതാകാം മൃതദേഹം എന്നാണു സംശയം.
കാണാതായ യമൻ പൗരന്റേതാണോ മൃതദേഹം എന്നും സംശയമുണ്ട്. രാവിലെ ആറരയോടെയാണ് മൃതദേഹം തീരത്തടിഞ്ഞത്.
മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അർത്തുങ്കൽ പൊലീസ് കോസ്റ്റൽ പൊലീസിനെ വിവരം അറിയിച്ചു.
അടിവസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റാനുള്ള നടപടി തുടങ്ങി.
അതേസമയം, വാൻ ഹയി കപ്പലിൽ നിന്ന് ആലപ്പുഴയിൽ അടിഞ്ഞ കണ്ടെയ്നർ കൊല്ലം തുറമുഖത്തേക്കു മാറ്റും. കണ്ടെയ്നർ കണ്ടെത്തിയ ഇടത്തെ കടൽവെള്ളം മലിനീകരണനിയന്ത്രണ ബോർഡ് ശേഖരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]