

ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവം; ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
മുംബൈ : ഐസ്ക്രീമില് മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവത്തില്‍ ഐസ്ക്രീം കമ്ബനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എഫ്എസ്എസ്എഐ യാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.
എഫ്എസ്എസ്എഐയുടെ വെസ്റ്റേണ്‍ റീജിയൻ ഓഫീസില്‍ നിന്നുള്ള സംഘം ഐസ്ക്രീം കമ്ബനിയില്‍ പരിശോധന നടത്തിയ ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഫോറൻസിക് ലാബില്‍ നിന്നുള്ള റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല.
ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത യമ്മോ എന്ന കമ്ബനിയുടെ കോണ്‍ ഐസ്ക്രീമില് നിന്ന് വിരല്‍ കിട്ടിയതായി 26കാരനായ ഡോക്ടറാണ് പരാതി നല്‍കിയത്. ഡോക്ടർക്കായി സഹോദരി ഓണ്‍ലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമില് നിന്നാണ് വിരലിന്റെ ഭാഗം ലഭിച്ചത്. മൂന്ന് കോണ്‍ ഐസ്ക്രീമാണ് ഓർഡർ ചെയ്തത്. ബട്ടർ സ്കോച്ച് ഐസ്ക്രീം കഴിച്ചുതുടങ്ങിയപ്പോഴാണ് വായില്‍ എന്തോ അസാധാരണമായി തടഞ്ഞതെന്ന് ഡോക്ടർ പറഞ്ഞു. പിന്നാലെ മലാഡ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പൂനെയിലെ ഇന്ദാപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസ്ക്രീം കമ്ബനിക്ക് കേന്ദ്ര ലൈസൻസ് ഉണ്ട്. കൂടുതല്‍ അന്വേഷണത്തിനായി എഫ്എസ്എസ്എഐ നിർമാണ കമ്ബനിയില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടികളെന്നും പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]