
ബാർബിക്യൂ സ്ക്യൂവറിൽ കാൻസറിന് കാരണമാകുന്ന പെയിൻറ് സ്പ്രേ ചെയ്ത ചൈനയിലെ ഒരു ബാർബി ക്യൂ റെസ്റ്റോറൻറിനെതിരെ ഉപഭോക്താക്കളുടെ കടുത്ത പ്രതിഷേധം. റെസ്റ്റോറന്റിലെ ഒരു ജീവനക്കാരൻ ലിക്വിഡ് നൈട്രജൻ സ്പ്രേ ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ആശങ്ക ഉയർത്തുന്ന ഈ ദൃശ്യങ്ങൾ പുറത്തുവന്നത് തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലെ ഒരു ഭക്ഷണശാലയിൽ നിന്നാണ്. സ്ക്യൂവറിൽ സ്പ്രേ ചെയ്യുന്ന പെയിൻറ് അതിൽ പിടിപ്പിച്ചിരിക്കുന്ന മാംസത്തിലും പതിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ റെസ്റ്റോറന്റിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സ്പ്രേ ചെയ്യുന്ന പെയിൻറ് തന്റെ കൈകളിലും ശരീരത്തിലും പതിക്കാതിരിക്കുന്നതിന് ജീവനക്കാരൻ കയ്യുറയും മറ്റ് സുരക്ഷാ വസ്ത്രങ്ങളും ധരിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. സ്വയം ഇത്രമാത്രം സുരക്ഷാ മുൻകരുതലുകൾ എടുത്തവർ പെയിൻറ് ഭക്ഷ്യവസ്തുവിൽ പതിച്ചാൽ അത് കഴിക്കുന്നവർക്ക് ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് എന്തുകൊണ്ടാണ് ചിന്തിക്കാത്തതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംശയം പ്രകടിപ്പിച്ചു.
ഭക്ഷ്യവസ്തുക്കൾ എപ്പോഴും ഫ്രഷ് ആയിരിക്കുന്നതിന് വേണ്ടിയാണ് റെസ്റ്റോറൻറ് ജീവനക്കാർ ഇത്തരത്തിൽ ലിക്വിഡ് നൈട്രജൻ ഭക്ഷ്യവസ്തുക്കളിൽ സ്പ്രേ ചെയ്യുന്നത് എന്നും ചിലർ അഭിപ്രായപ്പെട്ടു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) ഗ്രൂപ്പ് 3 കാർസിനോജൻ ആയി തരംതിരിച്ചിരിക്കുന്ന അക്രിലിക് ആസിഡാണ് ഇതിൻ്റെ പ്രധാന ഘടകം.
എന്നാൽ, സംഭവത്തെ ജീവനക്കാരന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ് റെസ്റ്റോറൻറ് ഉടമ ന്യായീകരിച്ചത്. തെറ്റ് ചെയ്ത ജീവനക്കാരനെ പിരിച്ചുവിട്ടെന്നും സംഭവിച്ചുപോയ കാര്യത്തിൽ തങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും റെസ്റ്റോറൻറ് ഉടമ പറഞ്ഞു. മേലിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കുകയില്ലെന്നും ഉപഭോക്താക്കൾക്ക് ഇയാൾ ഉറപ്പു നൽകി. ഏതായാലും, അധികൃതർ റെസ്റ്റോറൻറ് അടിച്ചു പൂട്ടി.
Last Updated Jun 16, 2024, 4:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]