
സ്വാഭിമാന യാത്ര കഴിഞ്ഞു മടങ്ങിയവര്ക്കിടയിലേക്ക് നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചു കയറി; ഒരാൾക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവേലിക്കര ∙ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ അഭിവാദ്യം അർപ്പിച്ചു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മാവേലിക്കരയിൽ നടന്ന ത്രിവർണ സ്വാഭിമാന ആഘോഷ യാത്ര കഴിഞ്ഞു ആളുകൾ മടങ്ങവേ വേഗത്തിലെത്തിയ ബൈക്ക് മുൻ മാധ്യമ പ്രവർത്തകനെ ഇടിച്ചു വീഴ്ത്തി. ചെങ്ങന്നൂർ തൈമറവുംകര ശ്രീമംഗലത്ത് എസ്.ഡി.വേണുകുമാറിനാണു പരുക്കേറ്റത്. ഇന്ന് വൈകിട്ടു 6.45നാണു സംഭവം. വലിയ ശബ്ദത്തോടെ ഓടിച്ചു വന്ന ബൈക്ക് നടന്നുപോകുകയായിരുന്ന വേണുഗോപാലിനെ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണു മുഖത്തും പുറത്തും പരുക്കേറ്റ വേണുകുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിനിടയാക്കിയ ബൈക്ക് നിർത്താതെ ആദ്യം നടയ്ക്കാവ് ഭാഗത്തേക്കു പോകുകയും പിന്നീട് തിരികെ അപകട സ്ഥലത്ത് എത്തുകയും ചെയ്തു. ബിജെപി പ്രവർത്തകർ യുവാവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും വേഗത്തിൽ ബൈക്ക് ഓടിച്ചു പ്രായിക്കര ഭാഗത്തേക്ക് രക്ഷപ്പെട്ടു. ആഘോഷയാത്രയിലേക്കു മനപ്പൂർവ്വം ബൈക്ക് ഓടിച്ചു കയറ്റുകയും അസഭ്യം പറയുകയും ചെയ്ത യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നു ബിജെപി ആരോപിച്ചു. പ്രതിയെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായി പറഞ്ഞു.