
പാലക്കാട്: നാല് വയസുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ അമ്മ അറസ്റ്റിൽ. വാളയാർ സ്വദേശി ശ്വേതയാണ് അറസ്റ്റിലായത്. ശ്വേതയുടെ നാല് വയസുള്ള മകൻ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കിണറ്റിൽ വീണത്. കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് കുട്ടിയെ ജീവനോടെ പുറത്തെടുത്തു. നാട്ടുകാരോടാണ് അമ്മയാണ് തള്ളിയിട്ടതെന്ന് കുട്ടി പറഞ്ഞത്. നാട്ടുകാർ വിവരമറിയിച്ച് പൊലീസ് സ്ഥലത്തെത്തി. എന്നാൽ താനല്ല തള്ളിയിട്ടതെന്ന് അമ്മ ശ്വേത നാട്ടുകാരോടും പൊലീസിനോടും പറഞ്ഞു. എന്നാൽ നാട്ടുകാരും പൊലീസും ഇത് വിശ്വസിച്ചില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ശ്വേതക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ശ്വേതയെ പതിനാല് ദിവസത്തേക്ക് പൊലീസ് റിമാന്റ് ചെയ്തു. ശ്വേതയും ഭർത്താവും അകന്ന് കഴിയുകയാണ്. സംഭവം നടന്ന വീട്ടിൽ ശ്വേതയും നാല് വയസുകാരനായ മകനും മാത്രമാണ് താമസിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]