
ദില്ലി: പാക്കിസ്ഥാൻ സ്വദേശികൾക്ക് ഇന്ത്യൻ ഫോൺ നമ്പറുകളുപയോഗിച്ച് വാട്സാപ്പ് അക്കൗണ്ട് തുറക്കാൻ സഹായിച്ച 7 പേർ അസമിൽ പിടിയിലായി. ഓപ്പറേഷൻ ഗോസ്റ്റ് സിമ്മിന്റെ ( #OperationGhostSIM) ഭാഗമായുള്ള അന്വേഷണത്തിലാണ് അസം പോലീസ് ഇവരെ പിടികൂടിയത്. അസം കൂടാതെ ഹൈദരാബാദ്, രാജസ്ഥാൻ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായും ഈ സിം കാർഡുകൾ ഉപയോഗിച്ചുവെന്ന് വ്യക്തമായി. മിലിട്ടറി ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അസം ഡിജിപി ഹർമീത് സിംഗ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]