
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതു തടഞ്ഞ് മദ്രാസ് ഹൈക്കോടതി; മധ്യപ്രദേശ് ഹൈക്കോടതിയും തടഞ്ഞിട്ടുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ∙ നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതു മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാ കേന്ദ്രത്തിൽ വൈദ്യുതി തടസ്സത്തെ തുടർന്നു പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്കു പുനഃപരീക്ഷ നടത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരും നാഷനൽ ടെസ്റ്റിങ് ഏജൻസിയും മറുപടി നൽകുംവരെയാണു ഫലം തടഞ്ഞത്. 45 മിനിറ്റോളം വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്നു പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണു നടപടി. കേസ് ജൂൺ 2നു വീണ്ടും പരിഗണിക്കും. മധ്യപ്രദേശ് ഹൈക്കോടതിയും നീറ്റ് ഫലം പുറത്തു വിടുന്നതു തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ 4നാണു പരീക്ഷ നടന്നത്.