
കോട്ടപ്പാറ വ്യൂ പോയിന്റിൽ മലകയറ്റത്തിനിടെ 70 അടി താഴ്ചയിലേക്ക് വീണ് യുവാവ്; അദ്ഭുത രക്ഷപ്പെടൽ–വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ∙ ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം മല കയറിയ വണ്ണപ്പുറം സ്വദേശി സാംസൺ ജോർജാണ് 70 അടി താഴ്ചയിലേക്കു വീണത്.
സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി സാംസണെ താഴ്ചയിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. മഴപെയ്തു നനഞ്ഞു കിടന്നിരുന്ന പാറയിൽ നിന്ന് ഇയാൾ തെന്നി വീഴുകയായിരുന്നു. കൈക്ക് പരുക്കേറ്റ സാംസണെ തൊടുപുഴയിലെത്തിച്ച് ചികിത്സ നൽകി