
അധ്യാപികയുടെ പിഎഫ് തുക മാറി കൊടുക്കുന്നതിനു കൈക്കൂലി: ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ; അറസ്റ്റ് 31ന് വിരമിക്കാനിരിക്കെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര ∙ പിഎഫ് അക്കൗണ്ടിലെ തുക മാറി കൊടുക്കുന്നതിനു സഹപ്രവർത്തകയിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഹെഡ്മാസ്റ്റർ പിടിയിലായി. വടകര പാക്കയിൽ ജെബി സ്കൂൾ ഹെഡ്മാസ്റ്റർ വടകര മേപ്പയിൽ പുതിയാപ്പ് ഇല്ലത്തുമീത്തൽ ഇ.എം.രവീന്ദ്രനെ (56) ആണ് വിജിലൻസ് സംഘം ചെയ്തത്. ഇയാളിൽനിന്നു 10,000 രൂപയും 90,000 രൂപയുടെ ചെക്കും കണ്ടെടുത്തു.
ഇതേ സ്കൂളിലെ പരാതിക്കാരി. ഇന്നലെ വൈകിട്ട് ഏഴോടെ ലിങ്ക് റോഡ് ജംക്ഷനിലാണു തുക കൈമാറിയത്. പിഎഫ് അക്കൗണ്ടിൽ നിന്നു 3 ലക്ഷം രൂപ നോൺ റീഫണ്ടബിൾ അഡ്വാൻസായി ലഭിക്കുന്നതിന് അധ്യാപിക മാർച്ച് 28ന് ആണ് അപേക്ഷ നൽകിയത്. ഒരു ലക്ഷം രൂപയാണ് ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടത്. അധ്യാപികയുടെ 2 മാസത്തെ ശമ്പളവും ഹെഡ്മാസ്റ്റർ തടഞ്ഞുവച്ചിരുന്നു. 31ന് വിരമിക്കാനിരിക്കെയാണ് .