

ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസം ; അഞ്ചും മൂന്നും വയസുള്ള കുട്ടികളെ കിണറ്റില്‍ എറിഞ്ഞുകൊന്നു; ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം കഠിനതടവ്
സ്വന്തം ലേഖകൻ
പാലക്കാട്: മക്കളെക്കൊന്നു ആത്മഹത്യക്ക് ശ്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. പാലാക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പാലക്കാട് കിണാശേരി മഞ്ഞപ്ര ഹൗസിലെ മഞ്ജുളയെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധികശിക്ഷ അനുഭവിക്കണം.
പോക്സോ കോടതി ജഡ്ജ് ആര് വിനായകറാവുവാണ് ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബര്‍ ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് യുവതി അഞ്ചും മുന്നും വയസുള്ള കുട്ടികളെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ടൗണ്‍ സൗത്ത് സബ് ഇന്‍സ്പെക്ടര്‍ ആര് രഞ്ജിത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ പി ആബ്ദുള്‍ മുനീര്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എഎസ്ഐ സറീന, സിപിഒ നിഷാദ് എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ച് പ്രോസീക്യൂഷന് നടപടികള്ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി മുരളീധരന് ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]