

മഴ വില്ലനായപ്പോള്‍ ഹൈദരാബാദിനെ ദൈവം തുണച്ചു; 15 പോയിന്റുമായി പ്ലേ ഓഫ് ഉറപ്പിച്ചു
ഹൈദരാബാദ്: രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നിർത്താതെ മഴ പെയ്തതോടെ 15 പോയിന്റുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചു.
കനത്ത മഴ കാരണം ഒരു പന്തു പോലും എറിയാൻ കഴിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇരു ടീമുകള്‍ക്കും ഒരോ പോയിന്റ് വീതം ലഭിച്ചു.
ഹൈദരാബാദ് പ്ലേ ഓഫില്‍ കടന്നതോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫ് സാധ്യത സജീവമാക്കി. തുടർച്ചയായ അഞ്ച് ജയങ്ങളുമായി പ്ലേ ഓഫ് പ്രതീക്ഷയുള്ള ആർസിബിക്ക് എല്‍എസ്ജി വലിയ മാർജിനില്‍ ജയിക്കാതിരിക്കുകയും ചെന്നൈയോട് ജയിക്കുകയും ചെയ്താല്‍ പ്ലേഓഫ് കളിക്കാം. മുംബൈ ഇന്ത്യൻസിനെതിരെയാണ് ലക്നൗവിന്റെ അടുത്ത മത്സരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഹോം ഗ്രൗണ്ടില്‍ ഹൈദരാബാദിന് ഒരു മത്സരം കൂടി ബാക്കിയുണ്ട്. പഞ്ചാബ് കിംഗ്സിനെതിരെ അന്ന് ജയിക്കുകയും രാജസ്ഥാൻ കൊല്‍ക്കത്തയോട് അടിയറവ് പറയുകയും ചെയ്താല്‍ ഹൈദരാബാദ് രണ്ടാം സ്ഥാനക്കാരാകും.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും രാജസ്ഥാൻ റോയല്‍സുമാണ് പ്ലേ ഓഫിന് യോഗ്യത നേടിയ മറ്റു ടീമുകള്‍.
നിലവില്‍ പോയിന്റ് പട്ടികയില്‍ ചെന്നൈയെ മറികടന്ന് മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്.
ഗുജറാത്ത് നേരത്തെ തന്നെ പ്ലേ ഓഫില്‍ നിന്ന് പുറത്തായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള ഗുജറാത്തിന്റെ കഴിഞ്ഞ മത്സരവും മഴ കാരണം ഉപേക്ഷിച്ചതോടെയാണ് ഗുജറാത്ത് പുറത്തായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]