

First Published May 16, 2024, 8:36 PM IST
ഈ മാസം 24 ന് റിലീസിനെത്തുന്ന മന്ദാകിനി എന്ന ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനം “ഓ മാരാ” പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം സാമൂഹ മാധ്യമങ്ങളിൽ വൻ തരംഗമാണ് ഗാനം സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഡബ്ഡിയുടെ ലിറിക്കൽ ഗാനമായ “വട്ടേപ്പം” സോഷ്യൽ മീഡിയയിൽ തരംഗമായി നിൽക്കെയാണ് അടുത്ത ഹിറ്റ് കൂടി നൽകി “മന്ദാകിനി” ടീം എത്തിയിരിക്കുന്നത്.
ബിബിൻ അശോക് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഓ മാരാ എന്ന ഈ ഗാനത്തിനായി വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വൈശാഖ് സുഗുണനാണ്. എന്ന് നിന്റെ മൊയ്തീനിലെ “മുക്കത്തെ പെണ്ണേ” എന്ന സൂപ്പർ ഹിറ്റ് ഗാനമാലപിച്ചു കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ഗായകനായി മാറിയ മഖ്ബൂൽ മൻസൂറാണ് ഗാനം പാടിയിരിക്കുന്നത്.
സ്പെയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുകയും വിനോദ് ലീല സംവിധാനം, കഥ തിരക്കഥ എന്നിവ നിർവ്വഹിൽക്കുകയും ചെയ്യുന്ന ചിത്രമായ “മന്ദാകിനി” ഇതിനോടകം തന്നെ മറ്റു മുൻനിര താരങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ആളുകൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയായി മാറിയിരിക്കുകയാണ്.
ഒട്ടനവധി ഹാസ്യ വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ അൽത്താഫ് സലിം, അത് പോലെ തന്നെ സുലൈഖ മൻസിൽ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷക ഹൃദയത്തിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയും ചെയ്ത അനാർക്കലി മരിക്കാറുമാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. അനാർക്കലി മരിക്കാറിനും അൽത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ-സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-ആന്റണി തോമസ്, മനോജ്, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ-ഓൾഡ് മങ്ക്സ്, മാർക്കറ്റിങ് ആൻഡ് ഓൺലൈൻ പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്ററേറ്റൻമെന്റ്സ്. മീഡിയ കോഡിനേറ്റർ-ശബരി, പി ആർ ഒ-എ എസ് ദിനേശ്.
Last Updated May 16, 2024, 8:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]