
കുട്ടികളുടെ പലതരത്തിലുമുള്ള വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ചിലതൊക്കെ കാണുമ്പോൾ നമ്മൾ അമ്പരന്ന് പോകും. ഈ കുഞ്ഞുങ്ങൾക്ക് എങ്ങനെ ഇത്രയൊക്കെ പറയാൻ സാധിക്കുന്നു എന്നായിരിക്കും നമ്മുടെ അമ്പരപ്പ്. അതുപോലെ ഒരു വീഡിയോയാണ് ഇതും.
വീഡിയോയിലുള്ള കുട്ടിയെ കാണുമ്പോൾ കിന്റർ ഗാർട്ടനിൽ പോകുന്ന ഒരു കുട്ടിയാണ് എന്നാണ് തോന്നുന്നത്. എന്നാൽ, അവന്റെ പരാതി അല്പം സീരിയസാണ്. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രേമവും ഗേൾഫ്രണ്ടും ഒക്കെ കാണുമോ എന്ന് കുറച്ച് കാലം മുമ്പ് വരെ നമുക്ക് സംശയം തോന്നുമായിരുന്നു അല്ലേ? എന്നാൽ ഇപ്പോൾ കുട്ടികൾ പ്രീ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഗേൾഫ്രണ്ടിനെ കുറിച്ചൊക്കെ സംസാരിക്കാറുണ്ട്. അതുപോലെ തന്നെയാണ് വീഡിയോയിൽ കാണുന്ന കുട്ടിയുടെ കാര്യവും.
വീഡിയോയിൽ കുട്ടിയുടെ അമ്മ അവനോട് ‘നീ ഉച്ചയ്ക്ക് കഴിക്കാൻ കൊണ്ടുപോയ ഭക്ഷണം മുഴുവനും കഴിച്ചില്ലേ’ എന്നാണ് ചോദിക്കുന്നത്. ‘ഇല്ല’ എന്നാണ് അവന്റെ മറുപടി. എന്നാൽ, അതിനുള്ള കാരണമാണ് ആളുകളെ ചിരിപ്പിക്കുന്നത്. കുട്ടിയുടെ ലഞ്ച് ബോക്സിൽ അമ്മ ‘ഐ ലവ് യൂ ബേബി’ എന്ന് എഴുതിയ നോട്ട് വച്ചിരുന്നു. അതുകണ്ടപ്പോൾ തന്റെ അടുത്തിരിക്കുകയായിരുന്ന തന്റെ ഗേൾഫ്രണ്ടിന് ദേഷ്യം വന്നു എന്നാണ് അവൻ പറയുന്നത്.
അതുകേട്ടപ്പോൾ അമ്മയ്ക്കും അതിശയം തോന്നി. അവർ ഒന്നുകൂടി ആവർത്തിച്ച് ചോദിക്കുന്നു. അപ്പോഴും കുട്ടി ഗേൾഫ്രണ്ട് പിണങ്ങി എന്ന് ഉറപ്പിച്ച് പറയുകയാണ്. എന്തായാലും വീഡിയോ വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. നിരവധിപ്പേർ വീഡിയോയ്ക്ക് രസകരമായ കമന്റുകളും നൽകി.
‘കള്ളമല്ല, ഇതുപോലൊരു സാഹചര്യം എനിക്കും ഉണ്ടായിട്ടുണ്ട്. എൻ്റെ മകന് 7 വയസ്സാണ്, ഞാൻ അവന് ഉച്ചഭക്ഷണം അയച്ചതിൽ ഹൃദയചിഹ്നമുള്ള ഒരു സ്റ്റിക്കർ ഒട്ടിച്ചതിന് അവന്റെ കുഞ്ഞുകാമുകി വളരെ അസ്വസ്ഥയായി. ദിവസങ്ങളോളം അവന് എന്നോട് ദേഷ്യമായിരുന്നു’ എന്നാണ് ഒരാൾ കമന്റ് നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated May 16, 2024, 6:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]