

ഓപ്പറേഷൻ ഡി ഹണ്ട് : കോട്ടയം ജില്ലയിൽ വ്യാപക പരിശോധന ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന
സ്വന്തം ലേഖകൻ
കോട്ടയം: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും, വിൽപ്പനയും തടയുന്നതിനായി ജില്ലയിൽ ഉടനീളം വ്യാപകമായ പരിശോധന നടത്തി.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ജില്ലയിലെ ഡിവൈഎസ്പി മാർ, എസ്.എച്ച്.ഓ മാർ എന്നിവരെ ഉൾപ്പെടുത്തി കൊണ്ടായിരുന്നു പരിശോധന സംഘടിപ്പിച്ചത്. പരിശോധന വരുംദിവസങ്ങളിലും തുടരുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]