
കോട്ടയം: വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ സ്ഥാപന ഉടമ പിടിയിൽ. കോഴിക്കോട് സ്വദേശി രമിത്തിനെ കോട്ടയം ചിങ്ങവനത്ത് നിന്ന് കോഴിക്കോട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇവോക്കാ എജുടെക്ക് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിലാണ് പ്രതി തട്ടിപ്പ് നടത്തിയത്.
വിദ്യാർഥികൾക്ക് വിവിധ കമ്പനികളിൽ ഇന്റേൺഷിപ്പിന് അവസരം നൽകുന്ന സ്ഥാപനമാണ് രമിത്തിന്റെ ഇവോക്കാ എജുടെക്ക്. വിദ്യാർഥികളെ സ്ഥാപനത്തിലേക്ക് എത്തിക്കുന്ന ഇടനിലക്കാരെയാണ് രമിത്ത് പറ്റിച്ചതെന്നാണ് വിവരം. സ്ഥാപനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരാതിയുണ്ട്. ഇടനിലക്കാർക്ക് നൽകേണ്ട പണം നൽകാതെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]