
‘ഷൈന്‍ ടോം ചാക്കോ എവിടെ ? ഇതാ എക്സ്ക്ലൂസീവ് ഫൂട്ടേജ്’; പരിഹാസ വിഡിയോയുമായി നടൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ടത് ചർച്ചയാകവെ താന്‍ എവിടെയെന്ന് ചോദിക്കുന്നവരെ പരിഹസിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റുമായി ഷൈൻ ടോം ചാക്കോ. ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വിഡിയോയാണ് ഷൈന്‍ പങ്കുവച്ചത്. ഹോട്ടലില്‍നിന്ന് ചാടി രക്ഷപ്പെട്ടുവെന്ന വാര്‍ത്തയ്ക്കും പരിഹാസമുണ്ട്. എവിടെ എന്ന് ചോദിക്കുന്നവര്‍ക്കായി, ഇതാ എക്സ്ക്ലൂസീവ് ഫൂട്ടേജ്. അല്ലാതെ പിന്നെ ഞാന്‍ എന്ത് പറയാന്‍’ എന്ന് കുറിച്ചാണ് ഷൈന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ട്വിന്റി 20 എന്ന സിനിമയിൽ ഹോട്ടൽ മുറിയിൽ നിന്നും മോഹൻലാൽ സ്വിമിങ് പൂളിലേക്ക് ചാടുന്നതാണ് മറ്റൊരു വിഡിയോ. ഷൈന്‍ ടോം ചാക്കോയും വിന് സി അലോഷ്യസും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘സൂത്രവാക്യം’ എന്ന ചിത്രത്തിന്റെ പോസ്റ്ററും ഷൈന്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
അതേസമയം, ഡാൻസാഫ് സംഘത്തെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ട സംഭവത്തിൽ പൊലീസ് നടനെ ചോദ്യം ചെയ്തേക്കും. നോട്ടിസ് നൽകി വൈകാതെ ഷൈൻ ടോം ചാക്കോയോട് ഹാജരാകാൻ നിർദേശിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. താമസിച്ചിരുന്ന ഹോട്ടലിൽ ഡാൻസാഫ് സംഘമെത്തിയപ്പോൾ എന്തിനാണ് നടൻ പിൻവശത്തെ ജനാലയിലൂടെ ചാടി രക്ഷപ്പെട്ടത് എന്നാണ് പൊലീസിന് അറിയേണ്ടത്.