
ക്രെഡിറ്റ് കാർഡിന് വളരെയധികളെ ജനപ്രീതിയാണ് ഇന്നത്തെ കാലത്തുള്ളത്. അതിന്റെ ഒരു പ്രധാന കാരണം 45 ദിവസത്തോളം ലഭിക്കുന്ന പലിശ രഹിത കാലാവധി തന്നെയാണ്. കൂടാതെ പല കാർഡ് നൽകുന്ന ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന റിവാര്ഡുകളും പലതാണ്. ക്യാഷ്ബാക്ക് ഓഫറുകളും കിഴിവാക്കലും തുടങ്ങി പല നേട്ടങ്ങളാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതുകൊണ്ട് ലഭിക്കുന്നത്. ഈ കാര്യങ്ങളൊക്കെയും മനസിലാക്കികൊണ്ട് ക്രെഡിറ്റ് കാർഡ് എടുക്കുന്നവരും കുറവല്ല. റിവാർഡ് പോയിന്റുകൾ ഇഷ്ടപ്പെടുന്നവരും കുറവല്ല. കാരണം ഈ റിവാർഡുകൾ ഉപയോഗിച്ച് പിന്നീട് സാധനസേവനകൾ വാങ്ങാം. റിവാർഡ് പോയിന്റുകൾ വാഗ്ദാനം ചെയ്യുന്ന അഞ്ച് ജനപ്രിയ ക്രെഡിറ്റ് കാർഡുകൾ പരിചയപ്പെടാം.
I. എച്ച്ഡിഎഫ്സി മില്ലേനിയം ക്രെഡിറ്റ് കാർഡ്:
ആമസോൺ, ബുക്ക് മൈ ഷോ, ഫ്ളിപ് കാർട്ട്, സോണിലൈവ്, ടാറ്റ ക്ലിക്ക്, യൂബർ, സൊമാറ്റോ തുടങ്ങിയവയിൽ ഇടപാടുകൾ നടത്താൻ ഈ കാർഡ് ഉപയോഗിക്കുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. മറ്റ് പ്ലാറ്റ്ഫോമുകളിൽ നടത്തുന്ന ഇടപാടുകൾക്ക് 1 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഓരോ നാല് മാസം കൂടുമ്പോഴും 1,00,000 അല്ലെങ്കിൽ അതിൽ കൂടുതൽ ചെലവഴിക്കുമ്പോൾ 1,000 രൂപ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും. കൂടാതെ HDFCCARDS എന്ന കൂപ്പൺ കോഡ് ഉപയോഗിച്ച് സ്വിഗ്ഗിയിൽ അധിക കിഴിവ് ലഭിക്കും
II. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് :
ഫ്ലിപ്കാർട്ട്, ക്ലിയർട്രിപ്പ് എന്നിവയിൽ ഇടപാട് നടത്തുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ഇടപാടുകൾക്ക് 1 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുകയും ചെയ്യും.
III. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്:
ഈ കാർഡിന് വാർഷിക ഫീസ് നൽകേണ്ടതില്ല. കൂടാതെ ഇടപാടുകൾക്ക് ക്യാഷ്ബാക്ക്, റിവാർഡുകൾ എന്നിവ കാർഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.
IV. എച്ച്ഡിഎഫ്സി റെഗാലിയ ക്രെഡിറ്റ് കാർഡ് :
കാർഡ് എടുക്കുമ്പോൾ തന്നെ സ്വിഗ്ഗി വൺ, ബ്ലാക്ക് ഗോൾഡ് അംഗത്വം സൗജന്യമായി ലഭിക്കും. 1.5 ലക്ഷം രൂപ മൂന്ന് മാസം കൂടുമ്പോൾ ചെലവഴിക്കുകയാണെങ്കിൽ 1,500 രൂപ മൂല്യമുള്ള വൗച്ചറുകളും ലഭിക്കും. വാർഷിക ചെലവ് 5 ലക്ഷം രൂപയാണെങ്കിൽ 5,000 രൂപ മൂല്യമുള്ള ഫ്ലൈറ്റ് വൗച്ചറുകളും, 7.5 ലക്ഷം രൂപയാണെങ്കിൽ 5,000 രൂപയുടെ അധിക വൗച്ചറും ലഭിക്കും .
V. ഐസിഐസിഐ ബാങ്ക് കോറൽ ക്രെഡിറ്റ് കാർഡ് :
ഈ കാർഡിൽ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും രണ്ട് റിവാർഡ് പോയിന്റ ലഭിക്കും. യൂട്ടിലിറ്റികൾക്കും ഇൻഷുറൻസിനുമായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും ഒരു റിവാർഡ് പോയിന്റും ലഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]