
ബിജെപി ജില്ലാ പ്രസിഡന്റ് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രതി: സന്ദീപ് വാരിയർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ ആർഎസ്എസ് പ്രവർത്തകൻ അലക്സിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് പാലക്കാട് ജില്ലാ പ്രസിഡന്റെന്ന് വക്താവ് സന്ദീപ് വാരിയർ. നകത്തെ ആഭ്യന്തര തർക്കം മൂലം സജീവ ആർഎസ്എസ് പ്രവർത്തകനെ തന്നെ വെട്ടി കൊന്ന കേസിലെ പ്രതിയാണ് ബിജെപിയുടെ ജില്ലാ പ്രസിഡന്റ് എന്നാണ് ആരോപണം. അലക്സ് ആർഎസ്എസിന് ആരായിരുന്നു എന്ന് പാലക്കാട്ടെ പ്രവർത്തകർക്കറിയാം. സഹപ്രവർത്തകന്റെ നെഞ്ചിലേക്ക് കഠാര ഇറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്റെ പേരാണ് സംഘപരിവാർ എന്നും സന്ദീപ് വാരിയർ ഫെയ്സ്ബുക്കിൽ കുറിച്ചു.
അതിനിടെ ബിജെപിയുമായി സമാധാന ചർച്ചയ്ക്കില്ലെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തല പോയാലും വർഗീയതയോട് സമരസപ്പെടില്ല. ബിജെപിയുമായി ചർച്ച ചെയ്ത് പരിഹരിക്കാമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് മധ്യസ്ഥ പണിയെടുക്കേണ്ട. കൂടുതൽ പ്രശ്നം ഇല്ലാതിരിക്കാൻ നിയമം പരിപാലിക്കുകയല്ലേ വേണ്ടതെന്നും രാഹുൽ ചോദിച്ചു.
ഒരു ജനപ്രതിനിധിയുടെ തലയെടുക്കുമെന്ന് പറഞ്ഞവർക്ക് ഒപ്പമാണോ ചർച്ചയ്ക്ക് ഇരിക്കേണ്ടത്. നൈപുണ്യ കേന്ദ്രത്തിന് എതിരല്ല. പേരിനോടാണ് വിയോജിപ്പ്. ഹെഡ്ഗേവാറിന്റെ പേരിടാനുള്ള നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടും. തനിക്കെതിരായ ബിജെപിയുടെ കൊലവിളി പ്രസംഗത്തിൽ പൊലീസ് കേസെടുക്കാത്തത് ഭയം കൊണ്ടായിരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.