
ജഡ്ജിമാർ സൂപ്പർ പാർലമെന്റാകുന്നു, ഉത്തരവാദിത്തമില്ല; എന്ത് അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയോട് നിർദേശിക്കുന്നത്?’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയിൽ ആശങ്ക പ്രകടിപ്പിച്ച് . ജഡ്ജിമാർ നിയമനിർമാണം നടത്തുകയും അത് നടപ്പിലാക്കുകയും സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ജനാധിപത്യത്തിനായി ഇന്ത്യയ്ക്ക് ഇതുവരെ വിലപേശേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിലെ ഇന്റേണുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘നമ്മൾ എവിടേക്കാണ് പോകുന്നത് ? ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? ഈ ദിവസം വരെ ജനാധിപത്യത്തിനു വേണ്ടി വിലപേശേണ്ടി വന്നിട്ടില്ല. സമയബന്ധിതമായി തീരുമാനമെടുക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുന്നു. തീരുമാനമെടുത്തില്ലെങ്കിൽ അത് നിയമമാകും. നിയമനിർമാണം നടത്തുന്ന, എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നടത്തുന്ന, സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമില്ലാത്ത ജഡ്ജിമാർ നമുക്കുണ്ട്. കാരണം അവർക്ക് രാജ്യത്തെ നിയമം ബാധകമല്ല’’ – ജഗ്ദീപ് ധൻകർ പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രപതിയുടേത് വളരെ ഉയർന്ന സ്ഥാനമാണ്. ഭരണഘടന സംരക്ഷിക്കാനും പ്രതിരോധിക്കാനും പ്രതിജ്ഞയെടുത്തയാളാണ് രാഷ്ട്രപതി. അതേസമയം മന്ത്രിമാരും ഉപരാഷ്ട്രപതിയും പാർലമെന്റംഗങ്ങളും ജഡ്ജിമാരും ഭരണഘടന അനുസരിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നവരാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാർ രാഷ്ട്രപതിയോട് ഒരു കാര്യം നിർദേശിക്കുന്നത്. ഭരണഘടന അനുഛേദം 145 പ്രകാരം ഭരണഘടന വ്യാഖ്യാനിക്കാനുള്ള ഒരു അവകാശം മാത്രമാണ് ജഡ്ജിമാർക്കുള്ളത്’’ – ജഗ്ദീപ് ധൻകർ പറഞ്ഞു.