
ഓസ്ട്രേലിയൻ മിഷനറിയെയും മക്കളെയും തീകൊളുത്തി കൊന്ന കേസ്: പ്രതി മഹേന്ദ്ര ഹെംബ്രാമിന് ശിക്ഷായിളവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഭുവനേശ്വർ ∙ ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയ്ൻസിനെയും 2 മക്കളെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാമിന് ശിക്ഷായിളവ് നൽകി സർക്കാർ. നല്ലനടപ്പ് പരിഗണിച്ചാണു ശിക്ഷാ ഇളവ്. കേസിലെ പ്രധാന പ്രതിയായ ദാരാസിങ്ങിന്റെ ഏറ്റവും അടുത്ത അനുയായി എന്നാണ് മഹേന്ദ്ര ഹെംബ്രാം അറിയപ്പെടുന്നത്.
1999 ജനുവരി 21ന് ഗ്രഹാം സ്റ്റെയ്ൻസിനെയും 2 മക്കളെയും വാനിലിട്ടു ജീവനോടെ തീവച്ചുകൊന്ന കേസിലാണ് ദാരാസിങ് ഉൾപ്പെടെ പ്രതികൾക്കു ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവർ ഇതിനോടകം 25 വർഷം തടവ് പൂർത്തിയാക്കിയിട്ടുണ്ട്.
25 വർഷം പൂർത്തിയാക്കിയ തടവുപുള്ളികൾക്ക് ഇളവു നൽകാമെന്ന് ഒഡീഷ സർക്കാരിന്റെ നയം. ഇതുകൂടി പരിഗണിച്ചാണ് നടപടി. ഈ വ്യവസ്ഥ മുൻനിർത്തി ദാരാസിങ്ങും നേരത്തെ ശിക്ഷാ ഇളവിന് സമീപിച്ചിരുന്നു.